ബ്രിസ്ബെയ്ൻ
കൈയാങ്കളിയെ തുടർന്ന് വനിതാ ലോകകപ്പ് ഫുട്ബോളിലെ അയർലൻഡ്–-കൊളംബിയ പരിശീലനമത്സരം റദ്ദാക്കി. ഓസ്ട്രേലിയയിലെ ബ്രിസ്ബെയ്ൻ മീകിൻ പാർക് സ്റ്റേഡിയത്തിലായിരുന്നു കളി. 23 മിനിറ്റുമാത്രമാണ് കളി നടന്നത്. അയർലൻഡ് ടീം ആവശ്യപ്പെട്ടതോടെയാണ് മത്സരം ഉപേക്ഷിച്ചത്. മത്സരത്തിനിടെ ഐറിഷ് മധ്യനിരക്കാരി ഡെനീസ് ഒ സുള്ളിവന് പരിക്കേറ്റു. കൊളംബിയൻ താരങ്ങൾ ശാരീരികമായി കടന്നാക്രമിക്കുന്നു എന്നായിരുന്നു അയർലൻഡ് ടീമിന്റെ ആരോപണം. ഇരുപതിനാണ് ലോകകപ്പിന് തുടക്കമാകുന്നത്.