ന്യൂഡൽഹി
ഇരുപത്തേഴുകാരൻ ആന്റണി ആൻഡ്രൂസ് ഇന്ത്യൻ വനിതാ ഫുട്ബോൾ ടീമിന്റെ പരിശീലകൻ. ഗോകുലം കേരളയുടെ കോച്ചായിരുന്നു മഹാരാഷ്ട്രക്കാരൻ. ഗോകുലത്തെ ദേശീയ വനിതാ ലീഗ് ചാമ്പ്യൻമാരാക്കി. 2013 മുതൽ പരിശീലകരംഗത്തുണ്ട്. രാജ്യത്തെ ഏറ്റവും പ്രായംകുറഞ്ഞ എഎഫ്സി എ ലൈസൻസുള്ള പരിശീലകരിൽ ഒരാളാണ്.
അണ്ടർ 16 ആൺകുട്ടികളുടെ ടീമിന്റെ പരിശീലകനായി ഇഷ്ഫാഖ് അഹമ്മദിനെ നിയമിച്ചു. കേരള ബ്ലാസ്റ്റേഴ്സ് സഹപരിശീലകനായിരുന്നു ഈ ഇന്ത്യൻ മുൻ താരം. ഐ എം വിജയൻ തലവനായ ടെക്നിക്കൽ കമ്മിറ്റിയാണ് പരിശീലകരെ തെരഞ്ഞെടുത്തത്.