ചെന്നൈ
രാജ്യത്ത് ഇപ്പോഴും തുടരുന്ന തൊട്ടുകൂടായ്മയ്ക്കെതിരെ നിശ്ശബ്ദമായിരിക്കാന്‍ കഴിയില്ലെന്ന് മദ്രാസ് ഹൈക്കോടതിയുടെ മഥുര ബെഞ്ച്. തമിഴ്നാട്ടിലെ മംഗലനാട് ഗ്രാമത്തിലെ ക്ഷേത്രത്തില്‍ പ്രവേശനാനുമതി നിഷേധിച്ചെന്ന ഹര്‍ജി പരിഗണിക്കവെയാണ് ജസ്റ്റിസ് പി ടി ആശയുടെ പരാമര്‍ശം.
രാജ്യം സ്വാതന്ത്ര്യം നേടിയിട്ട് 75 വര്‍ഷം പിന്നിടുന്നു. എന്നാല്‍, ഇത്തരം സംഭവങ്ങള്‍ നമ്മെ ലജ്ജിപ്പിച്ച് തല താഴ്ത്തുന്നെന്നും കോടതി പറഞ്ഞു. ഏവര്‍ക്കും സ്വാതന്ത്ര്യവും തുല്യതയും ഉറപ്പ് നല്കുന്ന രാജ്യത്ത് സമൂഹത്തിലെ ഒരു വിഭാഗത്തിന് ദൈവാരാധനപോലും നിഷേധിക്കപ്പെടുന്നെന്നും കോടതി ചൂണ്ടിക്കാട്ടി.