ജറുസലേം> വെസ്റ്റ് ബാങ്കിൽ പലസ്തീൻകാർക്കെതിരായ ഇസ്രയേൽ ആക്രമണം തുടരുന്നു. തിങ്കളാഴ്ച കാറിൽ പോവുകയായിരുന്ന ദെയ്ർ നിധാം എന്ന പലസ്തീൻ യുവാവിനെ ഇസ്രയേൽ സൈന്യം വെടിവച്ച് കൊന്നു. ട്രാഫിക് പരിശോധനയ്ക്ക് എന്ന പേരിൽ കാർ തടയുകയായിരുന്നു. എന്നാൽ, കാറിൽനിന്ന് ഇറങ്ങിയ ഇയാൾ സൈന്യത്തിനുനേരെ ഗ്രനേഡ് എറിയുകയും സൈന്യം തിരിച്ച് വെടിവയ്ക്കുകയുമായിരുന്നു എന്നാണ് ഇസ്രയേലിന്റെ വിശദീകരണം.