അങ്കാറ
ഉക്രയ്ന്റെ നാറ്റോ പ്രവേശനത്തിന് പിന്തുണയുമായി തുർക്കിയ. ഉക്രയ്ന് നാറ്റോ സഖ്യത്തിൽ അംഗമാകാനുള്ള അർഹതയുണ്ടെന്ന് തുർക്കിയ പ്രസിഡന്റ് റെസിപ് തയ്യിപ് എർദോഗൻ പറഞ്ഞു. തുർക്കിയ സന്ദർശനത്തിനെത്തിയ ഉക്രയ്ൻ പ്രസിഡന്റ് വ്ലോദിമിർ സെലൻസ്കിയോടൊപ്പം നടത്തിയ സംയുക്ത വാർത്താസമ്മേളനത്തിലാണ് എർദോഗൻ ഇക്കാര്യം വ്യക്തമാക്കിയത്.