ദുബായ് > രാജ്യത്തുടനീളം ഈയാഴ്ചയോടെ ചൂട് വർദ്ധിക്കുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രംഅറിയിച്ചു. രാജ്യം ശക്തമായ ചൂട് കാലത്തേക്ക് പ്രവേശിക്കുകയാണെന്നും ജാഗ്രത പാലിക്കണമെന്നും അധികൃതർ ആവശ്യപ്പെട്ടു.
വരുംദിവസങ്ങളിൽ താപനില 50 ഡിഗ്രി സെൽഷ്യസിൽ എത്തുമെന്നാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. ഇന്ന് താപനില 48 ഡിഗ്രി സെൽഷ്യസിൽ എത്തിയേക്കാം എന്നും മുന്നറിയിപ്പുണ്ട്.
ഞായറാഴ്ച അബുദാബിയിൽ ചൂട് 48 ഡിഗ്രി സെൽഷ്യസിൽ എത്താൻ സാധ്യതയുണ്ട്. അൽഐനിൽ താപനില 47 ഡിഗ്രി സെൽഷ്യസും അബൂദബിയിൽ 44 ഡിഗ്രി സെൽഷ്യസും ദുബൈയിൽ 43 ഡിഗ്രി സെൽഷ്യസും വരെ എത്തും. പകൽ സമയത്ത് പൊടിപടലങ്ങളോടെ നേരിയതോ മിതമായതോ ആയ മണൽക്കാറ്റ് വീശാനും സാധ്യതയുണ്ട്. തീരപ്രദേശങ്ങളിൽ താപനില 44 ഡിഗ്രി സെൽഷ്യസ് വരെ ഉയരും. അബൂദബിയിലും ദുബൈയിലും വരുംദിവസങ്ങളിൽ ഭൂരിഭാഗവും ഉച്ച സമയത്ത് താപനില ഉയരും. കുറഞ്ഞ താപനില 26 ഡിഗ്രി സെൽഷ്യസായിരിക്കും.
ശക്തമായ മൂടൽമഞ്ഞിനും സാധ്യതയുണ്ടെന്നും കാലാവസ്ഥ കേന്ദ്രം അറിയിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസങ്ങളിലും മൂടൽമഞ്ഞ് അനുഭവപ്പെട്ടിരുന്നു. രാവിലെ മൂടൽമഞ്ഞ് കാരണം ചില ഭാഗങ്ങളിൽ കാഴ്ചയുടെ ദൂരപരിധി കുറവായിരുന്നു. അതിനാൽ വാഹനം ഓടിക്കുന്നവർ ജാഗ്രത പാലിക്കണമെന്നും അറിയിച്ചിച്ചു