ബാഗ്ദാദ്
കടുത്ത വരൾച്ച നേരിടുന്ന ഇറാഖിൽ മീനുകൾ വൻതോതിൽ ചത്ത് കരയ്ക്ക് അടിയുന്നു. മയ്സൻ പ്രവിശ്യയിലെ മജർ അൽ കബിറിൽ അംഷാൻ നദിക്കരയിലാണ് മീനുകൾ അടിഞ്ഞത്. ഇറാനുമായി അതിർത്തി പങ്കിടുന്ന, ചതുപ്പുകൾ നിറഞ്ഞ പ്രദേശമാണിത്. മീനുകൾ ചത്തടിയുന്നതിന്റെ കാരണം കണ്ടെത്താൻ അന്വേഷണം നടത്തുമെന്ന് കൃഷി മന്ത്രാലയം പ്രഖ്യാപിച്ചു.