ന്യൂഡൽഹി > കലാപം തുടരുന്ന മണിപ്പുരിൽ സിപിഐ എം – സിപിഐ സംയുക്ത പ്രതിനിധി സംഘം സന്ദർശനം നടത്തും. മണിപ്പൂരിലെ ദുരിതമനുഭവിക്കുന്ന ജനങ്ങളോട് ഐക്യദാർഢ്യം പ്രകടിപ്പിക്കുന്നതിനും സ്ഥിതിഗതികൾ പഠിക്കുന്നതിനും സംസാരിക്കുന്നതിനുമായി 5 എംപിമാരുടെ പ്രതിനിധി സംഘത്തെ ജൂലൈ 6 മുതൽ 8 വരെ മണിപ്പൂരിലേക്ക് അയക്കാനാണ് സിപിഐയും സിപിഐ എമ്മും തീരുമാനിച്ചിരിക്കുന്നത്.
സാധാരണ നില പുനഃസ്ഥാപിക്കാൻ അധികാരികൾ, ചുരാചന്ദ്പൂരിലും ഇംഫാൽ താഴ്വരയിലുമായി എല്ലാ വംശീയ വിഭാഗങ്ങളിൽ നിന്നുമുള്ള ആളുകളെ പ്രതിനിധി സംഘം കാണും. ജൂലൈ 7 ന് വൈകിട്ട് 5.00 ന് ഗവർണറെ കാണുന്ന പ്രതിനിധി സംഘം 8 ന് മാധ്യമങ്ങളെ കാണും. ബികാശ് രഞ്ജൻ ഭട്ടാചാര്യ, ജോൺ ബ്രിട്ടാസ്, ബിനോയ് വിശ്വം, സന്തോഷ് കുമാർ പി, കെ സുബ്ബരായൻ (എന്നിവരും സംഘത്തിലുണ്ടാകും.