കുവൈത്ത് സിറ്റി > പരിസ്ഥിതി പബ്ലിക് അതോറിറ്റി ഇൻസ്പെക്ടർമാർ കുവൈത്തിലെ ബീച്ചുകളിലും, ദ്വീപുകളിലും നിയമലംഘനങ്ങൾക്കെതിരെ കാമ്പയിൻ ആരംഭിച്ചു. ജൂൺ പകുതി മുതൽ പരിസ്ഥിതി പോലീസുമായി സഹകരിച്ച് ശുചിത്വം നിലനിർത്തുന്നതിനുള്ള നിരന്തര പ്രചാരണം തുടർന്നുവരുകയാണ്. ശുചിത്വ ബോധവത്കരണം, നിയമലംഘകർക്കെതിരായ നടപടി എന്നിവയിലൂടെ ബീച്ചുകളും ദീപുകളും വൃത്തിയായി സൂക്ഷിക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ച് പൊതുജനങ്ങളിൽ അവബോധം സൃഷ്ടിക്കുകയാണ് ലക്ഷ്യം .
കര, സമുദ്ര തീരങ്ങൾ വൃത്തിയാക്കാനും ജീവജാലങ്ങളുടെ സുരക്ഷ ഉറപ്പാക്കാനും ഇ.പി.എ കാമ്പയിനുകൾ ആരംഭിക്കുന്നുമുണ്ട്.മാലിന്യം വലിച്ചെറിയുന്നതിനുള്ള പിഴ 500 KD വരെയും വന്യജീവികളെ ഉപദ്രവിക്കുന്നതിനോ കൊല്ലുന്നതിനോ ഉള്ള പിഴ 5,000 KD വരെയും ചുമത്തുമെന്നും ഇപിഎ ആക്ടിംഗ് ഡയറക്ടർ ജനറൽ സമീറ അൽ- കന്ദരി പറഞ്ഞു.
പരിസ്ഥിതി നിയമങ്ങൾ പാലിക്കാനും പരിസ്ഥിതിയെ സംരക്ഷിക്കുന്നതിൽ സംഭാവന നൽകാനും അൽ കന്ദരി പൗരന്മാരോടും പ്രവാസികളോടും അഭ്യർഥിച്ചു.