ന്യൂഡൽഹി > അജിത് പവാറടക്കം 9 എംഎൽഎമാരെ അയോഗ്യരാക്കണമെന്നാവശ്യപ്പെട്ട് തെരഞ്ഞെടുപ്പ് കമീഷന് കത്ത് നൽകി എൻസിപി. എല്ലാ എംഎൽഎമാർക്കും അയോഗ്യതാ നോട്ടീസും നൽകിയിട്ടുണ്ട്. നിയമസഭ സ്പീക്കർ രാഹുൽ നർവേകറിനാണ് എൻസിപി നേതൃത്വം നോട്ടീസ് നൽകിയത്. നോട്ടീസിന്റെ കോപ്പി അജിത് പവാർ അടക്കമുള്ളവർക്കും കൈമാറിയിട്ടുണ്ട്. കൂടുതൽ നടപടികളിലേക്ക് നീങ്ങാൻ പാർടി നേതൃത്വം ആലോചിക്കുന്നതായാണ് സൂചന.
കഴിഞ്ഞ ദിവസമാണ് നാടകീയ നീക്കങ്ങളിലൂടെ അജിത് പവാർ പാർടി വിട്ടത്. ഉപമുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുകയും ചെയ്തു.