ലോർഡ്സ്
രണ്ടാം ആഷസ് ക്രിക്കറ്റ് ടെസ്റ്റിൽ ഇംഗ്ലണ്ടിന് തകർച്ച. 371 റൺ ലക്ഷ്യവുമായി നാലാംദിനം ഇറങ്ങിയ ഇംഗ്ലണ്ടിന് 55 റണ്ണെടുക്കുന്നതിനിടെ നാല് വിക്കറ്റ് നഷ്ടമായി. ആറ് വിക്കറ്റ് ശേഷിക്കെ 316 റൺ പിന്നിലാണ് ഇംഗ്ലണ്ട്. ഓസീസ് രണ്ടാംഇന്നിങ്സിൽ 279ന് പുറത്തായി.
സ്കോർ: ഓസ്ട്രേലിയ 416, 279; ഇംഗ്ലണ്ട് 325, 4–-55.
നാലാംദിനം ഇംഗ്ലണ്ട് പേസർമാർ ഓസീസിനെ പെട്ടെന്ന് വീഴ്ത്തി. ഉസ്മാൻ ഖവാജയാണ് (77) ടോപ് സ്കോറർ. സ്റ്റീവൻ സ്മിത്ത് 34 റണ്ണെടുത്തു. ഒടുവിൽ, പരിക്ക് വകവയ്ക്കാതെ കളത്തിലെത്തിയ നതാൻ ല്യോണിനെ (4) മടക്കി സ്റ്റുവർട്ട് ബ്രോഡ് ഓസീസ് ഇന്നിങ്സ് അവസാനിപ്പിച്ചു. ഇംഗ്ലണ്ടിനായി സ്റ്റുവർട്ട് ബ്രോഡ് നാല് വിക്കറ്റെടുത്തു.
മറുപടിക്കെത്തിയ ഇംഗ്ലണ്ട് തകർന്നു. സാക്ക് ക്രോളിയെയും (3) ഒല്ലീ പോപ്പിനെയും (3) മിച്ചെൽ സ്റ്റാർക് പുറത്താക്കി. ജോ റൂട്ടും (18) ഹാരി ബ്രൂക്കും (4) പാറ്റ് കമ്മിൻസിന്റെ ഇരയായി.















