വടകര> ’വടകര നഗരസഭാ വക കഞ്ചാവ് കൃഷി’ എന്ന പേരിൽ അപകീർത്തികരമായ വാർത്ത പ്രസിദ്ധീകരിച്ച മലയാള മനോരമക്കെതിരെ വടകര നഗരസഭ വക്കീൽ നോട്ടീസ് അയച്ചു. വാർത്ത തിരുത്തണമെന്നാവശ്യപ്പെട്ടിട്ടും തയ്യാറാവാതിരുന്നതിനാലാണ് വക്കീൽ നോട്ടീസ് അയച്ചത്.
നോട്ടീസ് കൈപ്പറ്റി അഞ്ചുദിവസത്തിനകം വാർത്ത തിരുത്താത്ത പക്ഷം മാനനഷ്ടക്കേസുമായി മുന്നോട്ടുപോകുമെന്ന് അഡ്വ. കെ എം രാംദാസ് മുഖേന അയച്ച വക്കീൽ നോട്ടീസിൽ പറയുന്നു. മനോരമ പബ്ലിഷർ ജേക്കബ് മാത്യു, എഡിറ്റർ ഫിലിപ്പ് മാത്യു, ചീഫ് എഡിറ്റർ മാമൻ മാത്യു, മാനേജിങ് എഡിറ്റർ ജേക്കബ് മാത്യു, എഡിറ്റോറിയൽ ഡയറക്ടർ മാത്യൂസ് വർഗീസ്, റിപ്പോർട്ടർ ശശി എന്നിവർക്കാണ് നോട്ടീസ് അയച്ചത്.