പുനലൂർ
കർഷകനെ കൃഷിയിടത്തിൽ ഷോക്കേറ്റ് മരിച്ചനിലയിൽ കണ്ടെത്തി. തെന്മല ഉറുകുന്ന് ഗ്രീൻവാലി ഹോട്ടലിനു സമീപം ജോയി വില്ലയിൽ ജോർജുകുട്ടി ( 63 )ആണ് മരിച്ചത്. വ്യാഴം രാവിലെ ഏഴോടെ വീടിനോട് ചേർന്നുള്ള കൃഷിയിടത്തിൽ ഇലക്ട്രിക് ഫെൻസിങ് വയർകൈയിൽ ചുറ്റിയ നിലയിൽ കാണപ്പെടുകയായിരുന്നു. വന്യജീവികളുടെ അക്രമണത്തിൽനിന്ന് കൃഷിയെ സംരക്ഷിക്കുന്നതിനായി സ്ഥാപിച്ചിരുന്ന ഫെൻസിങ് വയറിൽ നിന്ന് അബദ്ധത്തിൽ ഷോക്കേറ്റു എന്നാണ് പ്രാഥമിക നിഗമനം. റബർ ടാപ്പ്ചെയ്ത ശേഷം വീട്ടിലേക്ക് വരവെയാണ് ഫെൻസിങ് വയറിൽ തട്ടിയതെന്ന് കരുതുന്നു. തെന്മല പൊലീസ് സ്ഥലത്തെത്തി.