പാലക്കാട്
പല്ലശനയിൽ വധൂവരന്മാരുടെ തല കൂട്ടിയിടിച്ച സംഭവത്തിൽ കേരള വനിതാ കമീഷൻ സ്വമേധയാ കേസെടുത്തു. വിവാഹശേഷം വരന്റെ വീട്ടിലേക്ക് വധു കയറവേയാണ് പിന്നിൽനിന്നയാൾ ഇരുവരുടെയും തല ശക്തിയായി കൂട്ടിയിടിപ്പിച്ചത്. വേദനയോടെ വധു കരഞ്ഞുകൊണ്ട് വീട്ടിലേക്ക് കയറിപ്പോകുന്നതിന്റെ വീഡിയോ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. പല്ലശന സ്വദേശി സച്ചിന്റെയും കോഴിക്കോട് മുക്കം സ്വദേശി സജിലയുടെയുമായിരുന്നു വിവാഹം. സംഭവം അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ കൊല്ലങ്കോട് പൊലീസ് സ്റ്റേഷൻ ഹൗസ് ഓഫീസർക്ക് കമീഷൻ നിർദേശം നൽകി.