ഭോപ്പാൽ> സ്ഥാപനത്തിന്റെ ലോഗോ ദുരുപയോഗം ചെയ്ത സംഭവത്തിൽ മധ്യപ്രദേശ് കോൺഗ്രസിനെതിരെ നിയമനടപടിക്കൊരുങ്ങി ഫോൺ പേ. ഗ്വാളിയോർ നഗരത്തിലെ വിവിധയിടങ്ങളിൽ ഫോൺ പേ ലോഗോയ്ക്ക് സമാനമായി ക്യുആർ കോഡ് ഷീറ്റുകളുടെ രൂപത്തിൽ മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്റെ ചിത്രമുള്ള പോസ്റ്ററുകൾ പതിച്ചിരുന്നു. പോസ്റ്ററുകൾ പ്രചരിച്ചതോടെയാണ് സ്ഥാപനം നടപടിക്കൊരുങ്ങുന്നത്.
സ്ഥാപനത്തിന് ഒരു രാഷ്ട്രീയ പാർടിയുമായും ബന്ധമില്ലെന്ന് ഫോൺ പേ ട്വിറ്ററിൽ അറിയിച്ചു. ഇത്തരം ദുരുപയോഗങ്ങളെ നിയമപരമായി നേരിടുമെന്നും പോസ്റ്ററുകൾ ഉടൻ നീക്കം ചെയ്യണമെന്നും കമ്പനി വ്യക്തമാക്കി.