ലഖ്നൗ
ആദിപുരുഷ് സിനിമാനിര്‍മാതാക്കളെ വിമര്‍ശിച്ച് അലഹബാദ് ഹൈക്കോടതി. രാജ്യത്തെ ജനങ്ങള്‍ക്ക് ബുദ്ധിയില്ലെന്ന് കരുതിയോയെന്ന് ചോദിച്ച കോടതി ചിത്രത്തിന്റെ തിരക്കഥാകൃത്ത് മനോജ് മുന്താഷിറിനെ കേസില്‍ കക്ഷി ചേര്‍ക്കണമെന്നും നിര്‍ദേശിച്ചു. ശ്രീരാമനെയും ലക്ഷ്മണനെയും ഹനുമാനെയുമെല്ലാം കാണിച്ചിട്ട് ഇത് രാമായണമല്ലെന്നു പറഞ്ഞാൽ എങ്ങനെ ശരിയാകും.
സെന്‍സര്‍ ബോര്‍ഡ് അവരുടെ കടമ നിറവേറ്റിയോ എന്നും കോടതി ചോദിച്ചു. ചിത്രം വിശ്വാസികളുടെ വികാരം വ്രണപ്പെടുത്തിയെന്ന ഹര്‍ജിയാണ് കോടതി പരിഗണിച്ചത്.