ദുബായ് > യു എ ഇ യിൽ തൊഴിൽ നഷ്ട ഇൻഷുറൻസ് വരിക്കാരുടെ എണ്ണം 5 മില്യൺ കവിഞ്ഞതായി ഹ്യൂമൻ റിസോർസസ് ആൻഡ് എമിറേറ്റായിസെഷൻ മന്ത്രാലയം (MoHRE) അറിയിച്ചു. ഇൻഷുറൻസ് പദ്ധതിയിൽ വരിക്കാരാവാനുള്ള അവസാന തീയതി ഈ വർഷം ഒക്ടോബർ 1 ആണ്. ഇതിൽ വീഴ്ച വരുത്തുന്ന ജീവനക്കാര്‍ക്ക് 400 ദിർഹം പിഴ ഈടാക്കും. സർക്കാർ മേഖലയിലും സ്വകാര്യ മേഖലയിലും ജീവനക്കാര്‍ക്ക് തൊഴിൽ നഷ്ട ഇൻഷുറൻസ് നിർബന്ധമാണന്നു ഹ്യൂമൻ റിസോർസസ് ആൻഡ് എമിറേറ്റായിസെഷൻ മന്ത്രാലയം മുന്നേ തന്നെ ഉത്തരവ് ഇറക്കിയിരുന്നു