ദുബായ് > ഓർമ ബർദുബൈ മേഖലാ സമ്മേളനത്തോട് അനുബന്ധിച്ചു Friends of Cancer Patients ആയി ചേർന്ന് കാൻസർ രോഗികൾക്ക് മുടി ദാനം ചെയ്യുന്ന പരിപാടി സംഘടിപ്പിച്ചു . ഒരു കുടുംബത്തിലെ നാലുപേർ അടക്കം 7 പേരാണ് മുടി ദാനം ചെയ്തത്. സുഭാഷ് പൊന്നാനി , മകൾ ആഗ്നേയ സുഭാഷ് , അനാമിക സുഭാഷ് , സഹോദരൻ ഗൗതം ചേലേറത് എന്നിവരും ആരാധ്യ രാജ് , അമേയ ജോയ് , ശൈലജ രാജു എന്നിവരാണ് മുടി മുറിച്ചു നൽകിയത് .
പരിപാടി ഓർമ പ്രസിഡണ്ട് റിയാസ് സി കെ ഉദ്ഘാടനം ചെയ്തു. ഓർമ ക്ക് വേണ്ടി ട്രഷറർ സാദിഖ് പാനൂർ , സെക്രട്ടറി വിജിഷ സജീവൻ എന്നിവർ മുടി ഏറ്റു വാങ്ങി . മുടി ദാനം നൽകിയവരെ സമ്മേളന പ്രതിനിധികൾ അഭിവാദ്യം ചെയ്തു