ന്യൂഡല്‍ഹി> ഹിമാചല്‍ പ്രദേശിലുണ്ടായ മിന്നല്‍ പ്രളയത്തില്‍ രണ്ട് പേര് മരിച്ചു. സോളന്‍, ഹാമിര്‍പൂര്‍, മാണ്ഡി ജില്ലകളില്‍ ഉണ്ടായ മേഘവിസ്ഫോടനത്തെ തുടര്‍ന്നുണ്ടായ വെള്ളപ്പൊക്കത്തിലാണ് മരണം.
വിനോദ സഞ്ചാരികളും നാട്ടുകാരും ഉള്‍പ്പടെ 200 പേര് കുടുങ്ങിക്കിടക്കുകയാണ്.നിരവധി സ്ഥലങ്ങളില്‍ ചെറുതും വലുതുമായ ഉരുള്‍പൊട്ടലുകള്‍ ഉണ്ടായിട്ടുണ്ട്. കനത്ത മഴയെ തുടര്‍ന്ന് പത്തിലേറെ ട്രെയിനുകള്‍ റദ്ദാക്കി.