ഡമാസ്കസ്
വടക്കു പടിഞ്ഞാറൻ സിറിയയിലെ പച്ചക്കറിച്ചന്തയിൽ ഞായറാഴ്ചയുണ്ടായ വ്യോമാക്രമണത്തിൽ ഒമ്പതുപേർ കൊല്ലപ്പെട്ടു. നിരവധി പേർക്ക് പരിക്കേറ്റു. തുർക്കിയ അതിർത്തിക്കടുത്ത് പ്രതിപക്ഷ നിയന്ത്രണത്തിലുള്ള ജിസ്ർ അൽഷുഗർ നഗരത്തിലെ പച്ചക്കറിച്ചന്തയിലായിരുന്നു ആക്രമണം. മുപ്പതിലധികംപേർക്ക് പരിക്കേറ്റു. മരണസംഖ്യ വർധിക്കാൻ സാധ്യതയുണ്ട്.















