ജറുസലേം
ജുഡീഷ്യറിയുടെ അധികാരം വെട്ടിക്കുറയ്ക്കുന്ന വിവാദ ബില്ലിൽ വീണ്ടും ചർച്ച തുടങ്ങി ഇസ്രയേൽ എംപിമാർ. രാജ്യവ്യാപക പ്രതിഷേധത്തെ തുടർന്ന് താൽക്കാലികമായി മരവിപ്പിച്ച ബില്ലാണ് പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹുവിന്റെ നിർദേശപ്ര
കാരം വീണ്ടും ചർച്ചയ്ക്ക് എടുത്തത്.
പാർലമെന്റിന് ജുഡീഷ്യറിയെക്കാൾ അധികാരം നൽകുന്ന നിയമമാണിത്. നിരവധി അഴിമതിക്കേസുകളിൽ പ്രതിയായ നെതന്യാഹുവിനെ വിചാരണയിൽനിന്ന് സംരക്ഷിക്കാനാണ് അഴിച്ചുപണിയെന്ന് ആരോപിച്ച് മാസങ്ങളായി രാജ്യത്ത് പ്രക്ഷോഭം ശക്തമാണ്. പ്രക്ഷോഭക നേതാക്കളുമായി സർക്കാർ ചർച്ചകൾ നടത്തിയിരുന്നു. ഇവ ഫലംകാണുന്നില്ലെന്ന് പറഞ്ഞാണ് നെതന്യാഹു വീണ്ടും ബിൽ ചർച്ചയ്ക്കെടുക്കാൻ നിർദേശിച്ചത്.















