വാഷിങ്ടൺ
രഹസ്യരേഖാ കേസിൽ യുഎസ് മുൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ക്രിമിനൽ വിചാരണ ഡിസംബർവരെ നീട്ടിവയ്ക്കാൻ ആവശ്യപ്പെട്ട് നീതിന്യായ വകുപ്പ്. രഹസ്യരേഖകൾ നിയമവിരുദ്ധമായി കൈവശം വച്ചതിന് 37 കുറ്റകൃത്യം ചുമത്തപ്പെട്ട ട്രംപിന്റെ പ്രാരംഭ വിചാരണ ആഗസ്ത് 14-ന് തു
ടങ്ങുമെന്ന് യുഎസ് ജില്ലാ ജഡ്ജി എയ്ലിൻ കാനൻ പറഞ്ഞിരുന്നു. കഴിഞ്ഞവർഷം ട്രംപിന്റെ ഫ്ലോറിഡയിലെ റിസോർട്ട് മാർ- എ-ലാഗോയിലും ന്യൂയോര്‍ക്കിലെ ട്രംപ് ഗോള്‍ഫ് ക്ലബ്ബിലും നടത്തിയ പരിശോധനയിൽ പ്രതിരോധവുമായി ബന്ധപ്പെട്ടതുൾപ്പെടെ 11,000 രഹസ്യരേഖ പിടിച്ചെടുത്തിരുന്നു.