ദുബായ്> ഓർമ അൽ ഖൂസ് മേഖലയുടെ വാർഷിക സമ്മേളനം അവീറിലെ കൊച്ചു കൃഷ്ണൻ നഗറിൽ പിവി അൻവർ എംഎൽഎ ഉദ്ഘാടനം ചെയ്തു. സോഷ്യൽ മീഡിയയിൽ നടക്കുന്ന അധാർമികതക്കും കള്ളപ്രചരണങ്ങൾക്കും വ്യക്തിഹത്യകൾക്കും എതിരെ പോരാടാൻ അദ്ദേഹം ആഹ്വാനം ചെയ്തു.
ലോകകേരളസഭാംഗവും പ്രവാസി ക്ഷേമനിധി ഡയറക്ടർ ബോർഡ് അംഗവുമായ എൻ കെ കുഞ്ഞഹമ്മദ്, ലോക കേരള സഭാ അംഗം അനിത ശ്രീകുമാർ, ഓർമ്മ ജനറൽ സെക്രട്ടറി അനീഷ് മണ്ണാർക്കാട്, മലയാളം മിഷൻ ദുബായ് ചാപ്റ്റർ ചെയർമാൻ ദിലീപ് സിഎൻഎൻഎന്നിവർ സംസാരിച്ചു.
ആയിരത്തോളം അംഗങ്ങളെ പ്രതിനിധീകരിച്ച് 160 പ്രതിനിധികൾ സമ്മേളനത്തിൽ പങ്കെടുത്തു.
മേഖലാ സെക്രട്ടറി മനോജ് പ്രവർത്തന റിപ്പോർട്ടും ജനറൽ സെക്രട്ടറി അനീഷ് മണ്ണാർക്കാട് സംഘടനാ റിപ്പോർട്ടും അവതരിപ്പിച്ചു. മേഖലാ പ്രസിഡണ്ട് ബിജുമോൻ നേതൃത്വം നൽകിയ പ്രസീഡിയം നിയന്ത്രിച്ച സമ്മേളനത്തിൽ നവാസ് കുട്ടി അനുശോചന പ്രമേയം അവതരിപ്പിച്ചു.
മേഖല കലാകാരൻ സന്തോഷ് വരച്ച പി വി അൻവറിന്റെ കോഫി പെയിന്റിംഗ് സമ്മേളനത്തിൽ കൈമാറി. ഓർമയുടെ ദീർഘകാല പ്രവർത്തകനായ ഷാജി പി കെക്കുള്ള യാത്രയയപ്പും സമ്മേളനത്തിന്റെ ഭാഗമായി നടന്നു.
പുതിയ ഭാരവാഹികളായി നവാസ് കുട്ടി (പ്രസിഡന്റ്),ശിഹാബ് പെരിങ്ങോട് (സെക്രട്ടറി), അഭിലാഷ് കെ. എം (ജോയിൻ്റ് സെക്രട്ടറി), കുഞ്ഞികൃഷ്ണൻ (വൈസ് പ്രസിഡണ്ട്), സുഭാഷ് പൊന്നാനി (ട്രഷറർ), രാജേഷ് അയ്യൻ (ജോയിൻറ് ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.
സഫർ, ജയപ്രകാശ്, അഷറഫ്, നാരായണൻ വെളിയങ്കോട്, മല്ലൂക്കർ തുടങ്ങിയവർ സംസാരിച്ചു. കലാപരിപാടികളും അരങ്ങേറി.