ന്യൂഡൽഹി
യോഗയെ പുനരുജ്ജീവിപ്പിച്ച് ജനകീയമാക്കിയത് മോദി സർക്കാരാണെന്ന പ്രശംസയുമായി കോൺഗ്രസ് നേതാവ് ശശി തരൂർ. യോഗയെ ജനകീയമാക്കിയത് ജവാഹർലാൽ നെഹ്റു ആണെന്ന കോൺഗ്രസിന്റെ അവകാശവാദത്തോടുള്ള പ്രതികരണമായാണ് മോദി സർക്കാരിന്റെ സംഭാവനകളെ അംഗീകരിക്കണമെന്ന വാദവുമായി ശശി തരൂർ രംഗത്തുവന്നത്. നെഹ്റുവിനെ പ്രകീർത്തിച്ചുള്ള കോൺഗ്രസിന്റെ ട്വീറ്റ് പങ്കുവച്ചാണ് തരൂർ മോദി സർക്കാരിനെ പുകഴ്ത്തിയത്.
നെഹ്റുവിനെ അംഗീകരിക്കുന്നതിനൊപ്പംതന്നെ മോദി സർക്കാരിനെയും അംഗീകരിക്കണം. പ്രധാനമന്ത്രികാര്യാലയത്തെയും വിദേശമന്ത്രാലയത്തെയും ടാഗ് ചെയ്താണ് തരൂരിന്റെ ട്വീറ്റ്.നെഹ്റു ശീർഷാസനം ചെയ്യുന്ന ചിത്രത്തോടെയായിരുന്നു കോൺഗ്രസിന്റെ ട്വീറ്റ്.