ഐക്യരാഷ്ട്ര കേന്ദ്രം
യുഎൻ ആസ്ഥാനത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ അന്താരാഷ്ട്ര യോഗദിനാചരണം. യുഎൻ പൊതുസഭാ മേധാവി സബാ കൊറോഷി, ഡെപ്യൂട്ടി ജനറൽ സെക്രട്ടറി അമിന മൊഹമ്മദ്, ന്യൂയോർക്ക് മേയർ എറിക് ആഡംസ് തുടങ്ങി പ്രമുഖർ മോദിക്കൊപ്പം യോഗദിനാചരണത്തിൽ പങ്കാളികളായി.
ഏകദേശം എല്ലാ രാജ്യങ്ങളിലുംനിന്നുള്ള പങ്കാളിത്തം ദിനാചരണത്തിൽ ഉണ്ടായിരുന്നതായി ചടങ്ങിൽ സംസാരിച്ച നരേന്ദ്ര മോദി പറഞ്ഞു. ലോകത്തിന്റെ ഐക്യവും കെട്ടുറപ്പും ഉറപ്പാക്കാൻ യോഗ സഹായിക്കുമെന്നും അത് പകർപ്പവകാശത്തിന് അതീതമാണെന്നും അദ്ദേഹം പറഞ്ഞു.
ഒരേ സ്ഥലത്ത് ഏറ്റവും കൂടുതൽ രാജ്യങ്ങളിൽനിന്നുള്ളവർ പങ്കെടുക്കുന്ന യോഗാഭ്യാസ പ്രദർശനമെന്ന നിലയിൽ ഗിന്നസ് റെക്കോഡിലും ഇടംനേടിയതായി റിപ്പോർട്ടുണ്ട്.















