കലിഫോർണിയ
യുഎസ് കോൺഗ്രസ് സംയുക്ത സമ്മേളനത്തെ പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിസംബോധന ചെയ്യുന്ന ചടങ്ങ് ബഹിഷ്കരിക്കുമെന്ന് കോൺഗ്രസിലെ മുസ്ലിം വനിതാ അംഗങ്ങൾ. റാഷിദ ത്ലൈബ്, ഇൽഹാൻ ഒമർ എന്നീ അംഗങ്ങളാണ് പരിപാടി ബഹിഷ്കരിക്കുമെന്ന് അറിയിച്ചത്.
ന്യൂനപക്ഷ ങ്ങളെ അടിച്ചമർത്തൽ, മനുഷ്യാവകാശലംഘനം, ജനാധിപത്യ വിരുദ്ധ പ്രവർത്തനങ്ങൾ എന്നിവ ചൂണ്ടികാട്ടിയാണ് ഇരുവരും പരിപാടി ബഹിഷ്കരിക്കുന്ന കാര്യം ട്വിറ്ററിലൂടെ അറിയിച്ചത്. മോദി ഭരണത്തിൽ ഇന്ത്യയിലെ ന്യൂനപക്ഷങ്ങൾ ആക്രമിക്കപ്പെടുന്നതായി 2022ൽ യുഎസ് പുറത്തുവിട്ട മതസ്വാതന്ത്ര റിപ്പോർട്ടിൽ സൂചിപ്പിരുന്നു.