കൊച്ചി> പി വി ശ്രീനിജിൻ എംഎൽഎയുടെ പരാതിയിൽ മറുനാടൻ മലയാളി ഓൺലൈൻ ചാനലിനെതിരെ രജിസ്റ്റർ ചെയ്ത എഫ്ഐആർ സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് എഡിറ്റർ ഷാജൻ സ്കറിയ നൽകിയ ഹർജി വെള്ളിയാഴ്ച പരിഗണിക്കാൻ മാറ്റി.
വ്യാജ വാർത്തയുണ്ടാക്കി വ്യക്തിപരമായി അധിക്ഷേപിക്കുന്നുവെന്ന എംഎൽഎയുടെ പരാതിയിൽ പട്ടികജാതി അതിക്രമം തടയൽ നിയമത്തിലെ വിവിധ വകുപ്പുകളും ഐടി, ഇന്ത്യൻ ശിക്ഷാ നിയമങ്ങളിലെ വകുപ്പുകളും അനുസരിച്ചാണ് എളമക്കര പൊലീസ് കേസെടുത്തത്. മറുനാടൻ മലയാളി എഡിറ്റർ ഷാജൻ സ്കറിയ, സിഇഒ ആൻ മേരി ജോർജ്, ചീഫ് എഡിറ്റർ ജെ റിജു എന്നിവരാണ് പ്രതികൾ. ജസ്റ്റിസ് സിയാദ് റഹ്മാനാണ് ഹർജി പരിഗണിക്കുന്നത്.