കൊച്ചി
യുഎസ് ഡോളറുമായുള്ള വിനിമയനിരക്കിൽ രൂപയുടെ മൂല്യത്തിൽ 18 പൈസയുടെ ഇടിവ്. തിങ്കളാഴ്ച 81.94 നാണ് വ്യാപാരം അവസാനിച്ചത്. ചൊവ്വ ഇത് 82.16 വരെ ഇടിഞ്ഞ് 82.12ൽ എത്തിയിരുന്നു.
രണ്ടുദിവസമായി വിദേശ ഫണ്ടുകൾ ഡോളർ ശേഖരിക്കാൻ താൽപ്പര്യം കാണിച്ചതും ചൈന പലിശനിരക്ക് കുറച്ചതുമാണ് രൂപയുടെ മൂല്യമിടിയാൻ കാരണം. വിദേശഫണ്ടുകൾ രണ്ടു ദിവസമായി 2974 കോടി രൂപയുടെ വ്യാപാരം നടത്തിയിരുന്നു. തിങ്കൾമാത്രം 1973 കോടി രൂപയുടെ വ്യാപാരം നടത്തി. ചൈന പലിശനിരക്ക് കുറച്ചതോടെ ഏഷ്യൻ കറൻസികളിലാകെ ചാഞ്ചാട്ടം പ്രകടമായി. 2014 മെയ് 26ന് നരേന്ദ്ര മോദി പ്രധാനമന്ത്രിയായി അധികാരമേൽക്കുമ്പോൾ 58.62 രൂപ മൂല്യമുണ്ടായിരുന്നതാണ് ഒമ്പതുവർഷമായപ്പോൾ 82.12 ആയി ഇടിഞ്ഞത്. ഇടിഞ്ഞത് 23.50 രൂപ.