കോഴിക്കോട്> പോക്സോ കേസിൽ ശിക്ഷിക്കപ്പെട്ടയാളെ ന്യായീകരിക്കുന്ന കെപിസിസി പ്രസിഡന്റിനെക്കുറിച്ച് കോൺഗ്രസ് നേതൃത്വം നിലപാട് വ്യക്തമാക്കണമെന്ന് സിപിഐ എം സംസ്ഥാന കമ്മിറ്റി അംഗം പി ജയരാജൻ ആവശ്യപ്പെട്ടു.
കെപിസിസി പ്രസിഡന്റ് കെ സുധാകരൻ തെറ്റ് ചെയ്തെങ്കിൽ അന്വേഷണ സംഘത്തോടും പൊതു സമൂഹത്തോടും സുധാകരൻ പറയണം. സുധാകരൻ ജാഗ്രത പാലിച്ചില്ലെന്ന് മുൻ കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞത് മറക്കരുതെന്നും ജയരാജൻ മാധ്യമങ്ങളോട് പറഞ്ഞു.