കൊച്ചി> തിരുവനന്തപുരം ശ്രീ ശാർക്കര ദേവീക്ഷേത്രം അനധികൃതമായി കൈയേറി ആർഎസ്എസ് ആയുധപരിശീലനം നടത്തുന്നുവെന്ന ഹർജിയിൽ ഹൈക്കോടതി വിശദീകരണം തേടി. ആർഎസ്എസിന്റെ നടപടി സമീപവാസികൾക്കും ക്ഷേത്രദർശനത്തിനെത്തുന്നവർക്കും ബുദ്ധിമുട്ടുണ്ടാക്കുന്നുവെന്ന് ചൂണ്ടിക്കാണിച്ച് വിശ്വാസികളായ ജി വ്യാസൻ, കെ വി വിജയകുമാർ എന്നിവരാണ് ഹർജി നൽകിയത്.
സംസ്ഥാന സർക്കാർ, തിരുവിതാംകൂർ ദേവസ്വം ബോർഡ്, ദേവസ്വം കമീഷണർ, ശാർക്കര ദേവീക്ഷേത്രം അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ, ചിറയിൻകീഴ് സി ഐ എന്നിവരോടാണ് വിശദീകരണം തേടിയത്. ജസ്റ്റിസ് അനിൽ കെ നരേന്ദ്രൻ, ജസ്റ്റിസ് പി ജി അജിത്കുമാർ എന്നിവരടങ്ങുന്ന ബെഞ്ചാണ് ഹർജി പരിഗണിച്ചത്.