ദുബായ് > ദുബായിലെ വിവിധ പ്രദേശങ്ങളിൽ ഏഴ് പുതിയ നടപ്പാലങ്ങൾ പൂർത്തീകരിച്ചതായി റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി (ആർടിഎ) അറിയിച്ചു.
ഒമർ ബിൻ ഖത്താബ് സ്ട്രീറ്റ്, അൽ സഖർ അൽ മിന റോഡുകളെ ബന്ധിപ്പിച്ചുള്ളത്, ഷെയ്ഖ് റാഷിദ് ബിൻ സയീദ് സ്ട്രീറ്റ്, ക്രീക്ക് ഹാർബറും റാസൽ ഖോർ ഇൻഡസ്ട്രിയൽ ഏരിയയും തമ്മിൽ ബന്ധിപ്പിച്ചുള്ളത്, നാദ്ദ് അൽ ഹമറിലെ മർഹബ മാളിനും വാസ്ൽ കോംപ്ലക്സിനും കുറുകെയുള്ളത്, റാസൽ ഖോർ റോഡ് അൽഖൂസ് ക്രിയേറ്റീവ് സോണിലെ അൽ മനാറ റോഡ്, അൽ ഖവാനീജ് സ്ട്രീറ്റ് അറേബ്യൻ സെന്ററിന് എതിർവശത്ത് എന്നീ ഏഴു നടപ്പാലങ്ങളുടെ നിർമാണമാണ് പൂർത്തികരിച്ചത്.
നൂതനമായ ഘടകങ്ങൾ, ഹൈടെക് ഇലക്ട്രോ മെക്കാനിക്കൽ സംവിധാനങ്ങൾ, അലാറങ്ങൾ, അഗ്നിശമന സംവിധാനം, വിദൂര നിരീക്ഷണ സംവിധാനങ്ങൾ എന്നിവയുടെ ഉപയോഗത്തിന് ഊന്നൽ നൽകിയാണ് നടപ്പാലങ്ങളുടെ നിർമിതി. പ്രത്യേക ബൈക്ക് ട്രാക്കുകളും റാക്കുകളും പാലങ്ങളിൽ സജ്ജീകരിച്ചിരിക്കുന്നു. നടപ്പാലങ്ങൾക്കായി സ്ഥാനം തിരഞ്ഞെടുക്കുന്നതിൽ നിരവധി ഘടകങ്ങൾ പരിഗണിച്ചു, പ്രത്യേകിച്ചും അപകടങ്ങളുടെ നിരക്ക്, ഗതാഗത തീവ്രത, റോഡിന്റെ ഇരുവശങ്ങൾക്കിടയിലുള്ള താമസക്കാരുടെ സഞ്ചാരം, ഏറ്റവും അടുത്തുള്ള കാൽനട ക്രോസിംഗിൽ നിന്നുള്ള ദൂരം, പൊതുഗതാഗത സ്റ്റേഷനുകളുടെ സ്ഥലങ്ങൾ, പ്രദേശങ്ങൾ. മാർക്കറ്റുകൾ, ഷോപ്പിംഗ് സെന്ററുകൾ, സർക്കാർ, സ്വകാര്യ സ്ഥാപനങ്ങൾ എന്നിവ സ്ഥിതി ചെയ്യുന്നിടത്താണ് നടപ്പാലങ്ങൾ