തിരുവനന്തപുരം
കോച്ചിൽ 72 സീറ്റുവീതമാണ് ഉണ്ടാകുക. സെപ്തംബർ 11 മുതലാണ് മാറ്റം. ഇതോടെ സ്ലീപ്പർ കോച്ചുകളുടെ എണ്ണം ഒമ്പതാകും.
ഈ കോച്ച് എസി ത്രീ ടയറാക്കുകയാണ്. ഇതിൽ 64 സീറ്റാണുണ്ടാകുക. നാലു കോച്ചിലായി 256 സീറ്റ്. 32 എണ്ണം നഷ്ടമാകും. സ്ലീപ്പറിന്റെ ഇരട്ടിയിൽ അധികമാണ് എസി ത്രിടയറിൽ ടിക്കറ്റ് ചാർജ്. തൽക്കാലിന് 200 രൂപയെങ്കിലും അധികം നൽകണം. പ്രീമിയം തൽക്കാലിന് പിന്നെയും കൂടും.
മാവേലിയിൽ തൽക്കാലും പ്രീമിയം തൽക്കാലും 110 വീതമാണ്. മലബാർ എക്സ്പ്രസിൽ 61 വീതവും. മൂന്നിരട്ടിവരെ വെയ്റ്റിങ് സീറ്റുകളാണ് നൽകുന്നത്. ഷാലിമാറിൽനിന്ന് 7 എണ്ണം വെട്ടി
തിരുവനന്തപുരം –ഹൗറ ഷാലിമാർ സൂപ്പർഫാസ്റ്റ് എക്സ്പ്രസിന് മുമ്പ് ഉണ്ടായിരുന്നത് 12 സ്ലിപ്പർ കോച്ച്. ഇപ്പോഴത് അഞ്ചായി. ബാക്കി എസി ത്രീടയറാക്കി. തിരുവനന്തപുരം–സെൻട്രൽ –-മുംബൈ ലോക്മാന്യതിലക് നേത്രാവതി എക്സ്പ്രസിലുണ്ടായിരുന്ന 12 സ്ലിപ്പർ കോച്ച് എട്ടാക്കി. കേരള ഉൾപ്പെടെയുള്ള ദീർഘദൂര എക്സ്പ്രസുകളിലും സമാന മാറ്റംവരുന്നുണ്ട്.
റെയിൽവേ സ്റ്റേഷനുകളിലും ട്രെയിനുകളിലും യാത്രാസൗകര്യം വർധിപ്പിക്കുന്നതിനുള്ള ഉന്നത ഉദ്യോഗസ്ഥർ അടങ്ങുന്ന സമിതിയായ അമിനിറ്റീസ് കമ്മിറ്റി ചെയർമാൻ ബിജെപി ദേശീയ നിർവാഹകസമിതി അംഗമായ പി കെ കൃഷ്ണദാസാണ്. എന്നാൽ, കേരളത്തിൽ സ്ലീപ്പർ കോച്ച് കുറച്ചതിൽ ഇടപെടാൻ കൃഷ്ണദാസ് തയ്യാറായിട്ടില്ല.