ന്യൂഡല്‍ഹി
മുസ്ലിംവിഭാഗത്തിനെതിരെയുള്ള ആക്രമണങ്ങളെക്കുറിച്ച് അല്‍ ജസീറ നിര്‍മിച്ച ഡോക്യുമെന്ററിക്ക് ഇന്ത്യയില്‍ പ്രദര്‍ശന വിലക്ക്. അലഹബാദ് ഹൈക്കോടതിയാണ് ഹു ലിറ്റ് ദ ഫ്യൂസ് എന്ന ഡോക്യുമെന്ററിയുടെ പ്രദര്‍ശനം തടഞ്ഞത്.
രാജ്യത്ത് മതസ്പര്ദ്ധയുണ്ടാക്കുമെന്ന് ആരോപിച്ച് സുധിര്‍ കുമാര്‍ നല്കിയ പൊതുതാൽപ്പര്യ ഹര്‍ജിയിലാണ് ഇടക്കാലവിധി. വിഷയം പരിശോധിച്ച് നിലപാടെടുക്കാന്‍ കോടതി കേന്ദ്രത്തോട് നിര്‍ദേശിച്ചു.
കഴിഞ്ഞ വര്‍ഷങ്ങളില്‍ ഇന്ത്യയില്‍ നടന്ന സംഭവവികാസങ്ങളാണ് ഡോക്യുമെന്ററിയില്‍ പറയുന്നതെന്നാണ് റിപ്പോര്‍ട്ട്.