കമ്പാല
ഉഗാണ്ടയിലെ സ്കൂളിൽ ഐഎസ് അനുകൂല വിമതർ നടത്തിയ ആക്രമണത്തിൽ 40 പേർ കൊല്ലപ്പെട്ടു. മരിച്ചവരിൽ അധികവും വിദ്യാർഥികളാണ്. ആണ്‍കുട്ടികളെ പൂട്ടിയിട്ട് സ്കൂളിന്റെ ഡോർമിറ്ററിക്കും പാചകപ്പുരയ്ക്കും തീവച്ച സംഘം പെൺകുട്ടികളടക്കം നിരവധിപേരെ തട്ടിക്കൊണ്ടുപോയി. സ്കൂളിലെ പാചകപ്പുരയിൽ സൂക്ഷിച്ചിരുന്ന ഭക്ഷണവും സംഘം കൊള്ളയടിച്ചു. പടിഞ്ഞാറൻ ഉഗാണ്ടയിലെ ലാ ബ്രുയേര ഹയർ സെക്കൻഡി സ്കൂളിൽ വെള്ളിയാഴ്ചയാണ് തീവയ്പും ബോംബേറുമുണ്ടായത്. പല മൃതദേഹങ്ങളും കത്തി കരിഞ്ഞതിനാല്‍ തിരിച്ചറിയാന്‍ ഡിഎന്‍എ പരിശോധന വേണ്ടിവരും.
വിമത സംഘടനയായ അലയ്ഡ് ഡെമോക്രാറ്റിക് ഫോഴ്സസാ (എഡിഎഫ്)ണ് ആക്രമണത്തിനു പിന്നിൽ. ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോ കേന്ദ്രകീരിച്ച് പ്രവർത്തിക്കുന്ന സംഘടനയാണിത്.