ലക്നൗ> ഉത്തര്‍പ്രദേശില്‍ പിഞ്ചുകുഞ്ഞിനെ അച്ഛന് നിലത്തേയ്ക്ക് വലിച്ചെറിഞ്ഞ് കൊന്നു.
കേസരിയ ഗ്രാമത്തില്‍ വ്യാഴാഴ്ച രാത്രിയാണ് സംഭവം.
ഒന്നര വയസ് മാത്രം പ്രായമുള്ള ആണ്‍കുഞ്ഞ് വിശന്ന് കരഞ്ഞതായിരുന്നു മദ്യലഹരിയിലായിരുന്ന 25കാരന് രവി മൗര്യയുടെ പ്രകോപനമെന്ന് പൊലീസ് പറയുന്നു.
രവിയുടെ മദ്യപാനത്തെ ഭാര്യ മസ്കന് നിരന്തരം ചോദ്യം ചെയ്തിരുന്നു. 15 ദിവസം മുന്‍പ് ഇതിനെ ചൊല്ലിയുള്ള തര്‍ക്കത്തെ തുടര്‍ന്ന് പിണങ്ങി കുഞ്ഞിനൊപ്പം ഭാര്യ മസ്കന് ബന്ധുവീട്ടിലേക്ക് പോയി. മടങ്ങിവരാന്‍ മസ്കന് കൂട്ടാക്കിയില്ല.
തുടര്‍ന്ന് കുഞ്ഞിനെ ബലംപ്രയോഗിച്ച് രവി വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോയി. കഴിഞ്ഞ ദിവസം രാത്രിയില്‍ മദ്യലഹരിയില്‍ വീട്ടിലെത്തിയ രവി, പിഞ്ചുകുഞ്ഞ് വിശന്ന് കരയുന്നത് കണ്ട് രോഷാകുലനായി നിലത്തേയ്ക്ക് വലിച്ചെറിഞ്ഞ് കൊല്ലുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു.ഒരു വര്‍ഷം മുന്‍പായിരുന്നു പ്രതി രവി മൗര്യയും മസ്കനും തമ്മിലുള്ള വിവാഹം.
അക്രമത്തില്‍ കുഞ്ഞ് തത്ക്ഷണം തന്നെ മരിച്ചു. വിവരം അറിഞ്ഞ് സ്ഥലത്തെത്തിയ മസ്കന് പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. കുഞ്ഞിന്റെ അമ്മയുടെ പരാതിയില്‍ രവിക്കെതിരെ കൊലപാതക കുറ്റം ചുമത്തിയതായി പൊലീസ് പറയുന്നു