പാറ്റ്ന> നീറ്റ് പരീക്ഷ പാസാവാത്തതിനെ തുടര്‍ന്ന് 21 കാരന് ജീവനൊടുക്കി. റോഷനെന്ന വിദ്യാര്‍ഥിയാണ് മരിച്ചത്. ബിഹാറിലെ സമസ്തിപൂര്‍ സ്വദേശിയാണ്.
കോട്ടയിലെ മഹാവീര്‍ നാഗര്‍ പ്രദേശത്താണ് റോഷനെ മരിച്ച നിലയില്‍ കാണാനായത്. ചൊവ്വാഴ്ചയാണ് നീറ്റ് ഫലം പുറത്തുവന്നത്. പാസായില്ലെന്നറിഞ്ഞ റോഷന് ജീവനൊടുക്കാന്‍ തീരുമാനിക്കുകയായിരുന്നു. ഡല്‍ഹിയില്‍ നിന്നും കോട്ടയിലേക്കെത്തി വ്യാഴാഴ്ചയാണ് റോഷന് മരിച്ചത്.
റോഷന് ഫോണ്‍ എടുക്കാത്തതിനെ തുടര്‍ന്ന് വിവരം പൊലീസില്‍ അറിയിക്കുകയും കോട്ടയിലുള്ള സഹോദരന് സുമനോട് അന്വേഷിക്കാനാവശ്യപ്പെടുകയും തുടര്‍ന്ന് റൂമില്‍ മരിച്ചുകിടക്കുന്നതാണ് കണ്ടതെന്നും പൊലീസ് റിപ്പോര്‍ട്ടില്‍ പറയുന്നു. തൂങ്ങിനില്‍ക്കുന്ന വിദ്യാര്‍ഥിയെ ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിക്കുകയായിരുന്നു. കോട്ടയില്‍ താമസിക്കുന്ന റോഷന് രണ്ടാം തവണയാണ് നീറ്റിനായി ശ്രമിച്ചത്. സംഭവത്തില്‍ പൊലീസ് അന്വേഷണം തുടങ്ങി.
നീറ്റില്‍ കുറഞ്ഞ മാര്‍ക്ക് ലഭിച്ചതിനെ തുടര്‍ന്ന് 19 കാരന് നാഗ്പൂരില്‍ ആത്മഹത്യ ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ സംഭവം. വിചാരിച്ച മാര്‍ക്ക് ലഭിക്കാത്തതിനാല്‍ , ഫലം വന്ന ചൊവ്വാഴ്ച തന്നെ തന്റെ മുറിയില്‍ 19 കാരന് തൂങ്ങിമരിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു