കൊച്ചി > പുരാവസ്തു തട്ടിപ്പ് കേസിൽ കെപിസിസി പ്രസിഡന്റ് കെ സുധാകരന്റെ ജാമ്യാപേക്ഷ ഹെെക്കോടതി സർക്കാരിന്റെ തീരുമാനമറിയാൻ മാറ്റി. 21ന് കേസ് വീണ്ടും പരിഗണിക്കുമെന്നും അതിനുള്ളിൽ തീരുമാനം അറിയിക്കണമെന്നും ഹെെക്കോടതി നിർദേശിച്ചു. ജാമ്യഹർജി പരിഗണിക്കുന്ന 21 വരെ അതുവരെ അറസ്റ്റ് പാടില്ലെന്നും കോടതി പറഞ്ഞു.
മോന്സന് മാവുങ്കലിന്റെ പുരാവസ്തു തട്ടിപ്പുകേസില് രണ്ടാം പ്രതിയാണ് സുധാകരൻ. കേസിൽ ഈ മാസം 23ന് ചോദ്യം ചെയ്യലിന് ഹാജരാകാനായി ക്രൈം ബ്രാഞ്ച് ആവശ്യപ്പെട്ടിരുന്നു. കേസ് രാഷ്ട്രീയപ്രേരിതമാണെന്നും ആരെയും വഞ്ചിച്ചിട്ടില്ലെന്നും പറഞ്ഞാണ് സുധാകരന് ഹര്ജി നൽകിയത്. മോൺസൺ മാവുങ്കലിൽ നിന്ന് 10 ലക്ഷം രൂപ സുധാകരൻ കെെപറ്റുന്നത് കണ്ടുവെന്ന് കഴിഞ്ഞദിവസം മോൻസന്റെ മുൻ ഡ്രൈവർ അജിത് വെളിപെടുത്തിയിരുന്നു.
കേസിലെ ഒന്നാംപ്രതിയായ മോൻസൺ 25 ലക്ഷം കൈപ്പറ്റുമ്പോൾ സുധാകരന്റെ സഹായം തനിക്കുണ്ടെന്ന ഉറപ്പുകൂടി നൽകിയതിനെ തുടർന്നാണ് പണം നൽകിയതെന്ന പരാതിക്കാരുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് വഞ്ചനാക്കുറ്റത്തിന് കേസെടുത്തിട്ടുള്ളത്.