ലണ്ടൻ> വടക്കൻ ലണ്ടനിൽ ഇരുപത്തേഴുകാരിയായ ഹൈദരാബാദുകാരിയെ കുത്തിക്കൊന്നു. വെബ്ലിയിലെ നീല്ഡ് ക്രസറ്റ് പാര്പ്പിടമേഖലയിലാണ് കൊന്തം തേജസ്വിനി എന്ന യുവതി കൊല്ലപ്പെട്ടത്.
കൊലപാതകവുമായി ബന്ധപ്പെട്ട് ഒരു ബ്രസീലുകാരനേയും ഒരു സ്ത്രീയെയും അറസ്റ്റ് ചെയ്തതായി സ്കോട്ട്ലൻഡ് യാർഡ് അറിയിച്ചു. തേജസ്വനിക്ക് ഒപ്പമുണ്ടായിരുന്ന ഇരുപത്തെട്ടുകാരിയെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
മൂന്ന് വർഷം മുമ്പാണ് മാസ്റ്റർ ഓഫ് സയൻസ് ചെയ്യാൻ തേജസ്വനി ലണ്ടനിൽ എത്തിയത്. നാട്ടിൽ വിവാഹത്തിനായി വരാനിരിക്കെയാണ് കൊല്ലപ്പെട്ടത്. മൃതദേഹം നാട്ടിലെത്തിക്കാൻ കുടുംബം സർക്കാരിന്റെ സഹായം തേടി.















