ചെന്നെെ> തമിഴ്നാട് വൈദ്യുതി, എക്സൈസ് മന്ത്രി സെന്തിൽ ബാലാജിയുടെ 25 കോടിയുടെ ബെനാമി സ്വത്തുക്കള് കണ്ടെത്തിയെന്ന് എൻഫോഴ്സ് മെൻറ് ഡയറക്ടറേറ്റ്(ഇഡി). ബന്ധുവിന്റെ പേരില് വാങ്ങിയ സ്വത്തുക്കള്ക്ക് പണം മുടക്കിയത് സെന്തിലെന്നാണ് ഇഡിയുടെ വാദം. ഇന്നലെ പുലർച്ചെയാണ് സെന്തിലിനെ ഇഡി അറസ്റ്റ് ചെയ്തത്.
അതേസമയം സെന്തിലിന്റെ ജാമ്യ ഹർജിയിൽ ചെന്നൈ പ്രിൻസിപ്പൽ സെഷൻസ് കോടതി ഇന്ന് വിധി പറയും. ജാമ്യം അനുവദിക്കണമെന്നും, മന്ത്രിയുടെ ബെെപ്പാസ് ശസ്ത്രക്രിയക്കായി കാവേരി ആശുപത്രിയിലേയ്ക്ക് മാറ്റണമെന്നുമാണ് ഹർജിക്കാരുടെ ആവശ്യം. മന്ത്രിയെ 15 ദിവസം ജുഡീഷ്യൽ കസ്റ്റഡിയിൽ വിടണമെന്നാണ് ഇഡിയുടെ ആവശ്യം. ആരോഗ്യസ്ഥിതി മോശമായ സെന്തിൽ നിലവിൽ ബാലാജി ഓമണ്ടൂരാറിലെ മൾട്ടി സ്പെഷ്യാലിറ്റി ആശുപത്രി തുടരുകയാണ്.
എന്നാൽ സർക്കാർ ആശുപത്രിയിലെ മെഡിക്കല് റിപ്പോർട്ട് വിശ്വസനീയമല്ലെന്നും, സ്വതന്ത്ര മെഡിക്കല് ബോർഡ് രൂപീകരിക്കണമെന്നുമാണ് ഇഡിയുടെ വാദം. ജോലി വാഗ്ദാനം ചെയ്തു പണം തട്ടിയെന്ന കേസിലാണ് മന്ത്രിയുടെ അറസ്റ്റ്. മന്ത്രിയുടെ















