Tuesday, April 28, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home NEWS KERALA

തമിഴ്‌നാട്‌ സെക്രട്ടറിയറ്റിലെ ഇഡി റെയ്‌ഡ്‌ കടന്നുകയറ്റം : യെച്ചൂരി

by News Desk
June 15, 2023
in KERALA
0
തമിഴ്‌നാട്‌-സെക്രട്ടറിയറ്റിലെ-ഇഡി-റെയ്‌ഡ്‌-കടന്നുകയറ്റം-:-യെച്ചൂരി
0
SHARES
71
VIEWS
Share on FacebookShare on TwitterShare on Whatsapp

തൃശൂർ
തമിഴ്നാട് സെക്രട്ടറിയറ്റിൽ ഇഡി നടത്തിയ റെയ്ഡ് ഫെഡറലിസത്തിനെതിരാണെന്ന് സിപിഐ എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. സംസ്ഥാന സർക്കാരിന്റെ അനുമതിയില്ലാതെയാണ് ഡിഎംകെ മന്ത്രിയുടെ ഓഫീസിൽ റെയ്ഡ് നടത്തിയത്. കേന്ദ്ര അന്വേഷണ ഏജൻസികളെ ഉപയോഗിച്ച് പ്രതിപക്ഷ നേതാക്കളെ വേട്ടയാടുന്നതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണിത്. ഇ എം എസ് സ്മൃതി ദേശീയ സെമിനാറിൽ ‘ഫെഡറലിസം നേരിടുന്ന വെല്ലുവിളികൾ’ എന്ന വിഷയത്തിൽ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. മോദി സർക്കാർ അധികാരത്തിൽവന്ന കേന്ദ്ര അന്വേഷണ ഏജൻസികളെ ഉപയോഗിച്ച് 5500 റെയ്ഡും കേസും ഉണ്ടായിട്ടുണ്ട്. ഇതിൽ 95 ശതമാനവും പ്രതിപക്ഷ നേതാക്കൾക്ക് എതിരെയായിരുന്നു. ഇതിൽ 25 കേസാണ് കോടതിയിലെത്തിയത്. അതിൽ 23 എണ്ണത്തിനാണ് ശിക്ഷയോ നടപടികളോ ഉണ്ടായത്. 0.5 ശതമാനം കേസാണ് നിലനിന്നത്. ട്വിറ്റർ പൂട്ടിക്കുമെന്ന മുൻ സിഇഒയുടെ വെളിപ്പെടുത്തൽ അതീവ ഗുരുതരമാണ്. കഴിഞ്ഞ പാർലമെന്റ് സമ്മേളനത്തിൽ അദാനിക്കെതിരെ നിരവധി ചോദ്യം ഉണ്ടായെങ്കിലും ഒന്നിനുപോലും പ്രധാനമന്ത്രി മറുപടി പറഞ്ഞില്ല. പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയും തെരഞ്ഞെടുപ്പ് ചട്ടലംഘനം നടത്തിയതായി നിരവധി പരാതി ഉയർന്നെങ്കിലും തെരഞ്ഞെടുപ്പ് കമീഷൻ ഒരു നടപടിയുമെടുത്തില്ല. കേന്ദ്രസർക്കാർ ഫെഡറൽ സംവിധാനത്തെ തകർത്ത് കേന്ദ്രീകൃത ഭരണം സൃഷ്ടിക്കാനാണ് ശ്രമിക്കുന്നത്. ഫെഡറലിസത്തിനെതിരായ ആക്രമണം നെഹ്റുവിന്റെ കാലത്തുതന്നെ തുടങ്ങി. 1959ൽ ഇ എം എസ് സർക്കാരിനെ പിരിച്ചുവിട്ടുകൊണ്ടായിരുന്നു അത്.

ബിജെപി സർക്കാർ ഈ ശ്രമത്തിന് ആക്കംകൂട്ടി. സംസ്ഥാന സർക്കാരുകളുടെ അധികാരം ഒന്നൊന്നായി കവരുന്നതിനുള്ള ശ്രമമാണ് നടക്കുന്നത്. തങ്ങൾക്ക് വഴങ്ങാത്ത സർക്കാരുകളെ ഇഡി ഉൾപ്പെടെയുള്ള കേന്ദ്ര ഏജൻസികളെ ഉപയോഗിച്ച് വരുതിക്ക് നിർത്താനാണ് ശ്രമം. അതിന്റെ ഒടുവിലത്തെ ഉദാഹരണമാണ് തമിഴ്നാട് സെക്രട്ടറിയറ്റിൽ നടത്തിയ റെയ്ഡെന്നും യെച്ചൂരി പറഞ്ഞു.

കേരള മാധ്യമങ്ങൾക്ക് ഇന്ത്യയെക്കുറിച്ച് താൽപ്പര്യമില്ലേ
കേരളത്തിലെ മാധ്യമങ്ങൾക്ക് ഇന്ത്യയെക്കുറിച്ച് ഒന്നും ചോദിക്കാനില്ലേയെന്ന് സിപിഐ എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. നിങ്ങൾക്ക് ഇന്ത്യയെക്കുറിച്ച് എന്തെങ്കിലും താൽപ്പര്യമുണ്ടോ, അതോ ഇല്ലേ–-മാധ്യമപ്രവർത്തകയ്ക്കെതിരായ കേസ് സംബന്ധിച്ചുള്ള മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു യെച്ചൂരി. കേരളത്തിൽ അത്തരമൊരു കേസിന്റെ വിശദാംശങ്ങൾ അറിയില്ല. ഇക്കാര്യത്തിൽ സംസ്ഥാന സെക്രട്ടറി നിലപാട് വ്യക്തമാക്കിയിട്ടുണ്ടെന്നും മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മറുപടിയായി യെച്ചൂരി പറഞ്ഞു.

Previous Post

കെ സുധാകരൻ 10 ലക്ഷം വാങ്ങുന്നത്‌ നേരിട്ട് കണ്ടു ; മോൻസണിന്റെ മുൻ ഡ്രൈവറുടെ വെളിപ്പെടുത്തൽ

Next Post

പറഞ്ഞത്‌ പച്ചക്കള്ളം ; സുധാകരനെ കുടുക്കി ചിത്രങ്ങൾ

Related Posts

എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും
KERALA

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
65
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ
KERALA

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
80
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌
KERALA

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
84
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന
KERALA

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
82
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ
KERALA

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
65
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി
KERALA

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
69
Next Post
പറഞ്ഞത്‌-പച്ചക്കള്ളം-;-സുധാകരനെ-കുടുക്കി-ചിത്രങ്ങൾ

പറഞ്ഞത്‌ പച്ചക്കള്ളം ; സുധാകരനെ കുടുക്കി ചിത്രങ്ങൾ

Leave a Reply Cancel reply

Your email address will not be published. Required fields are marked *

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.