Tuesday, April 28, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home NEWS KERALA

പറഞ്ഞത്‌ പച്ചക്കള്ളം ; സുധാകരനെ കുടുക്കി ചിത്രങ്ങൾ

by News Desk
June 15, 2023
in KERALA
0
പറഞ്ഞത്‌-പച്ചക്കള്ളം-;-സുധാകരനെ-കുടുക്കി-ചിത്രങ്ങൾ
0
SHARES
73
VIEWS
Share on FacebookShare on TwitterShare on Whatsapp

കൊച്ചി
പുരാവസ്തുതട്ടിപ്പു കേസിലെ ഒന്നാംപ്രതി മോൻസൺ മാവുങ്കലിന്റെ വീട്ടിൽവച്ച് പരാതിക്കാരെ ദൂരെനിന്നുമാത്രമാണ് കണ്ടതെന്ന് രണ്ടാംപ്രതി കെപിസിസി പ്രസിഡന്റ് കെ സുധാകരൻ പറയുന്നത് പച്ചക്കള്ളം. മോൻസണിന്റെ മുൻ ജീവനക്കാരൻ ജെയ്സണിനും കേസിലെ പരാതിക്കാരൻ അനൂപ് മുഹമ്മദിനുമൊപ്പം സുധാകരൻ നിൽക്കുന്ന ചിത്രങ്ങൾ പുറത്തുവന്നു. ജെയ്സണിനൊപ്പം സെൽഫിയെടുക്കുന്ന ചിത്രവും അനൂപുമൊത്ത് അടുത്തിരിക്കുന്ന ചിത്രവുമാണ് പുറത്തുവന്നത്.

ഒരുതവണ മോൻസണിന്റെ വീട്ടിൽവച്ച് പരാതിക്കാരനെയും ജീവനക്കാരെയും ദൂരെനിന്ന് കണ്ടുവെന്നാണ് കെ സുധാകരൻ ചൊവ്വാഴ്ച വാർത്താസമ്മേളനത്തിൽ പറഞ്ഞത്. ഇവർ അകലെ മാറി സോഫയിൽ ഇരിക്കുകയായിരുന്നുവെന്നും സുധാകരൻ പറഞ്ഞു. ഇവരുമായി താൻ സാംസാരിച്ചിട്ടില്ലെന്നും സുധാകരൻ അവകാശപ്പെട്ടു. സുധാകരനെ മോൻസണുമായി പരിചയപ്പെടുത്തിയ എബിനൊപ്പം നിൽക്കുന്ന ചിത്രവും പുറത്തുവന്നു. ഇയാളെക്കുറിച്ച് കൂടുതൽ വിവരങ്ങൾ കേസിലെ പരാതിക്കാരൻ കോഴിക്കോട് സ്വദേശി എം ടി ഷെമീർ വ്യാഴാഴ്ച ക്രൈംബ്രാഞ്ചിന് കൈമാറും.

മോൻസണിന്റെ മുൻ ഡ്രൈവർ അജിത്തും മറ്റ് രണ്ട് ജീവനക്കാരായ ജെയ്സണും ജോഷിയുമാണ് സുധാകരൻ പണം വാങ്ങുന്നത് കണ്ടതായി കോടതിയിൽ രഹസ്യമൊഴി നൽകിയത്. തൃശൂർ സ്വദേശി അനൂപ് മുഹമ്മദ് മോൻസണിന് 25 ലക്ഷം രൂപ നൽകി. ഇതിന് സുധാകരൻ ഇടനില നിന്നതായാണ് പരാതിയിലുള്ളത്. അനൂപ് പോയശേഷം ഇതിൽനിന്ന് മോൻസൺ സുധാകരന് 10 ലക്ഷം കൈമാറിയതായാണ് ദൃക്സാക്ഷികളുടെ മൊഴി.

സുധാകരനെ വെള്ളപൂശാൻ 
മോൻസണ് വാഴ്ത്തുപാട്ട്
കോൺഗ്രസ് നേതാക്കൾക്കെതിരായ പരാതിയിൽ നടപടിയുമായി പൊലീസ് മുന്നോട്ടുപോകുന്നതിൽ സഹികെട്ട് മാധ്യമങ്ങൾ. കാട്ടുകള്ളനെന്ന് പരമ്പരകൾതന്നെ തീർത്ത മോൻസൺ മാവുങ്കലിനെ വാഴ്ത്തിപ്പാടാൻ മാധ്യമങ്ങൾ മടിച്ചില്ല. കെപിസിസി പ്രസിഡന്റ് കെ സുധാകരനെ ന്യായീകരിക്കാനുള്ള പെടാപ്പാടിലാണ് ക്രിമിനലിനെ കൂട്ടുപിടിച്ചത്.

അപസർപ്പക കഥകളുടെ മാതൃകയിൽ ‘ട്വിസ്റ്റ്’ എന്ന് തലക്കെട്ട് കൊടുത്ത് മനോരമ മോൻസന്റെ വാദമാണ് മുഖ്യവാർത്തയാക്കിയത്. ‘‘കെ സുധാകരന് കേസിൽ ബന്ധമില്ലെന്നും മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കേസിൽ ഇടപെട്ടിട്ടുണ്ടെന്നും ശരിയായി അന്വേഷിച്ചാൽ ഡിജിപി അടക്കം അകത്താകും’’ –- എന്ന മാവുങ്കലിന്റെ വാക്കുകളാണ് മനോരമ സുധാകരനെ വെള്ളപൂശാൻ കൊടുത്തത്.

കെ സുധാകരന്റെ നവരസം തുളുമ്പുന്ന വിവിധ ഭാവങ്ങൾ ഒപ്പിയെടുത്താണ് മാതൃഭൂമി ബുധനാഴ്ച പുറത്തിറങ്ങിയത്. ‘‘മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിക്ക് ബന്ധം, സുധാകരനില്ല–- മാവുങ്കൽ’’ എന്ന തലക്കെട്ടോടെ സുധാകരനോട് ആദരവ് തുളുമ്പുന്ന വാർത്തയും. സുധാകരന് ബന്ധമില്ലെന്നും മറ്റുള്ളവരുടെ ബന്ധം സംബന്ധിച്ച് എല്ലാ തെളിവുകളും ഇഡിക്ക് നൽകിയിട്ടുമുണ്ടെന്ന മാവുങ്കലിന്റെ ‘വെളിപ്പെടുത്ത’ലും വലിയ പ്രാധാന്യത്തോടെ നൽകി. ചൊവ്വാഴ്ച പല വാർത്താചാനലുകളും മാവുങ്കലിന്റെ വാദമാണ് പ്രധാന വാർത്തയാക്കിയത്.

എൽഡിഎഫ് സർക്കാരിനെതിരെ ജനവികാരമുണ്ടാക്കാനും കോൺഗ്രസ് നേതാക്കളെ വെള്ളപൂശാനും മാധ്യമങ്ങൾ ശ്രമം തുടങ്ങിയിട്ട് കുറച്ചുനാളുകളായി. എന്നാൽ, ഇത്തരം മാധ്യമ പാഴ്വേലകൾ ശക്തമായി നടന്ന ഘട്ടത്തിലെല്ലാം എൽഡിഎഫിന് ജനപിന്തുണ വർധിക്കുകയാണുണ്ടായത്.

Previous Post

തമിഴ്‌നാട്‌ സെക്രട്ടറിയറ്റിലെ ഇഡി റെയ്‌ഡ്‌ കടന്നുകയറ്റം : യെച്ചൂരി

Next Post

പാതി പറന്ന്‌ ആദ്യ റീച്ച്‌ ; ദേശീയപാതയിൽ തലപ്പാടി–ചെങ്കള ആദ്യ റീച്ചിലെ 
പാതി വികസനം പൂർത്തിയായി

Related Posts

എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും
KERALA

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
65
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ
KERALA

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
80
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌
KERALA

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
84
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന
KERALA

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
82
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ
KERALA

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
65
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി
KERALA

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
69
Next Post
പാതി-പറന്ന്‌-ആദ്യ-റീച്ച്‌-;-ദേശീയപാതയിൽ-തലപ്പാടി–ചെങ്കള-ആദ്യ-റീച്ചിലെ-
പാതി-വികസനം-പൂർത്തിയായി

പാതി പറന്ന്‌ ആദ്യ റീച്ച്‌ ; ദേശീയപാതയിൽ തലപ്പാടി–ചെങ്കള ആദ്യ റീച്ചിലെ 
പാതി വികസനം പൂർത്തിയായി

Leave a Reply Cancel reply

Your email address will not be published. Required fields are marked *

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.