ദുബായ് > ദുബായിലെ പൊതുമേഖലാ സ്ഥാപനങ്ങൾക്ക് ഈദ് അൽ അദ്ഹ, അറഫാത്ത് ദിന അവധികൾ പ്രഖ്യാപിച്ചു. ദുബായ് സർക്കാരിന്റെ ഹ്യൂമൻ റിസോഴ്സ് ഡിപ്പാർട്ട്മെന്റാണ് അവധി വിവരം അറിയിച്ചത്. ദു അൽ ഹിജ്ജ 9 മുതൽ 12 വരെയായിരിക്കും അവധി.
മിക്ക ഇസ്ലാമിക രാഷ്ട്രങ്ങളും 2023 ജൂൺ 18 ഞായറാഴ്ച ദുൽ ഹിജ്ജയുടെ ചന്ദ്രക്കല കാണാൻ ശ്രമിക്കും. അത് ഇസ്ലാമിക കലണ്ടർ പ്രകാരം ഹിജ്റ 1444 ദുൽ ഖഅദ 29-ന് തുല്യമാണ്. പല രാജ്യങ്ങളിലും ജൂൺ 19 തിങ്കളാഴ്ച ദുൽ ഹിജ്ജ മാസത്തിലെ ആദ്യ ദിവസമായി പ്രഖ്യാപിക്കപ്പെടുമെന്ന് കരുതുന്നത്. അതിനാൽ തന്നെ ജൂൺ 27 ചൊവ്വാഴ്ച അറഫ ദിനമായും ജൂൺ 28 ബുധനാഴ്ച ഈദുൽ അദ്ഹയുടെ ആദ്യ ദിവസമായും കരുതപ്പെടുന്നു.















