മാധ്യമവ്യവസ്ഥയെ കൈകാര്യം ചെയ്യുന്ന നിന്ദ്യമായ രീതിയാണ് ഡോർസിയുടെ വെളിപ്പെടുത്തലിലൂടെ തെളിഞ്ഞതെന്ന് സിപിഐ എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞു. വിമർശിക്കുന്ന മാധ്യമപ്രവർത്തകരെയടക്കം കള്ളക്കേസിൽ മോദി ജയിലടച്ചെന്നും അദ്ദേഹം പറഞ്ഞു.പ്രതിപക്ഷ സ്വരം അടിച്ചമർത്താനാണ് രാഹുലിന്റെ ട്വിറ്റർ അക്കൗണ്ട് റദ്ദാക്കിയതെന്ന് കോൺഗ്രസ് പ്രതികരിച്ചു. കർഷക സമരം ഉയർത്തിക്കാട്ടിയ അക്കൗണ്ടുകൾ റദ്ദാക്കപ്പെട്ടെന്ന് കുട്ടികൾക്കുപോലും അറിയാമെന്ന് ബികെയു നേതാവ് രാകേഷ് ടിക്കായത്തും പ്രതികരിച്ചു.