Wednesday, March 18, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home NEWS INDIA

തെരുവുനായ പ്രശ്‌നം ശാസ്ത്രീയമായി കൈകാര്യം ചെയ്യാൻ കേന്ദ്രനിയമം പരിഷ്കരിക്കണം: വി ശിവദാസൻ

by News Desk
June 12, 2023
in INDIA
0
തെരുവുനായ-പ്രശ്‌നം-ശാസ്ത്രീയമായി-കൈകാര്യം-ചെയ്യാൻ-കേന്ദ്രനിയമം-പരിഷ്കരിക്കണം:-വി-ശിവദാസൻ
0
SHARES
0
VIEWS
Share on FacebookShare on TwitterShare on Whatsapp

ന്യൂഡൽഹി> തെരുവുനായ പ്രശ്നം ശാസ്ത്രീയമായി പരിഹരിക്കാനുള്ള നിയമപരിഷ്ക്കരണം കേന്ദ്രസർക്കാർ അടിയന്തിര പ്രാധാന്യത്തോടെ കൊണ്ടുവരണമെന്ന് വി ശിവദാസൻ എംപി. പിഞ്ചുകുഞ്ഞുങ്ങളുടെ ദാരുണമായ മരണം പോലും കേന്ദ്രത്തിന്റെ കണ്ണ് തുറപ്പിക്കാത്തത് ദൗർഭാഗ്യകരമാണെന്നും അദ്ദേഹം പറഞ്ഞു.

ലോകത്ത് ഏറ്റവും കൂടുതൽ തെരുവുനായകൾ ഉള്ള രാജ്യമാണ് ഇന്ത്യ. 35 ദശലക്ഷം തെരുവുനായകളും 30 ദശലക്ഷം വളർത്തുനായകളും ഉണ്ടെന്നാണ് കണക്ക്. ലോകാരോഗ്യ സംഘടനയുടെ കണക്ക് പ്രകാരം ലോകത്തെ പേവിഷബാധ കൊണ്ടുള്ള മരണത്തിൽ 36 ശതമാനവും ഇന്ത്യയിലാണ്. പ്രതിവർഷം 18,000 -20,000 വരെ ആളുകൾ പേവിഷബാധയേറ്റ് ഇന്ത്യയിൽ മരണപ്പെടുന്നുണ്ട്. ഇതിനു പുറമേയാണ് നേരിട്ട് നായകൾ ആക്രമിച്ചു പരിക്കേൽപ്പിക്കുകയും കൊലപ്പെടുത്തുകയും ചെയ്യുന്ന ഭീകരാവസ്ഥ.

ബിഹാറിലെ ബെഗുസരായ് ജില്ലയിൽ മാത്രം ഒമ്പത് സ്ത്രീകളെയാണ് തെരുവുനായകൾ കടിച്ചു കൊന്നത്. മനുഷ്യരെ വേട്ടയാടുന്ന ‘നരഭോജി’കളുടെ അവസ്ഥയിലേക്ക് തെരുവ് നായ്ക്കൾ മാറിയെന്നാണ് പ്രമുഖദേശീയപത്രങ്ങളടക്കം റിപ്പോർട്ട് ചെയ്തത്. ഉത്തർപ്രദേശിലെ സീതാപൂര് ജില്ലയിൽ 8 മാസം കൊണ്ട് 13 കുട്ടികളെ നായകൾ കടിച്ചു കൊന്ന വാർത്ത റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നു. നവജാതശിശുവിനെ ഉത്തർപ്രദേശിലെ ഫറൂഖാബാദിൽ ഓപ്പറേഷൻ തിയറ്ററിൽ നിന്നും നായ കടിച്ചു കൊണ്ട് പോയ വാർത്തയും റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നു.

നിരവധിയായ നടുക്കുന്ന വാർത്തകൾ പത്രത്താളുകളിൽ നിറയുമ്പോഴും, അശാസ്ത്രീയമായ അനിമൽ ബർത്ത് കൺട്രോൾ (എബിസി) റൂൾസ് 2001 തിരുത്താനുള്ള ഒരു നടപടിയും കേന്ദ്രം കൈക്കൊള്ളുന്നില്ല. ശാസ്ത്രീയ മൃഗപരിപാലനവുമായി യാതൊരു ബന്ധവുമില്ലാത്ത കേന്ദ്രസാംസ്കാരികവകുപ്പാണ് 2001ൽ മനേകാ ഗാന്ധി കേന്ദ്രമന്ത്രി ആയിരിക്കുമ്പോൾ, എബിസി റൂൾസ് 2001കൊണ്ട് വരുന്നത്. ഈ നിയമം, തെരുവ്നായയെ സംരക്ഷിതമൃഗവർഗങ്ങളെക്കാളും നിയമപരിരക്ഷയുള്ള മൃഗമാക്കി മാറ്റി. ഉപദ്രവകാരികളായ വന്യമൃഗങ്ങളെപ്പോലും കൊല്ലാൻ അനുമതിയുണ്ടെങ്കിലും, അക്രമകാരികളായ തെരുവ് നായകളെ നീക്കം ചെയ്യാൻ പോലും നിയമം അനുവദിക്കില്ല എന്ന വിചിത്രമായ അവസ്ഥയാണ് നിലവിലുള്ളതെന്നും അദ്ദേഹം പറഞ്ഞു.

ഉടമസ്ഥരില്ലാത്ത നായകളെ തെരുവിൽ തന്നെ നിലനിർത്തുന്നത് നിയമം മൂലം നിർബന്ധമാക്കുകയാണ് എബിസി റൂൾസ് 2001 ചെയ്യുന്നത്. ഇത് മനുഷ്യനും നായയ്ക്കും വിരുദ്ധമായ നിയമമാണ്. ഇതുപ്രകാരം, ഒരാളെ ആക്രമിച്ച നായയെപ്പോലും വന്ധ്യംകരണവും കുത്തിവെയ്പ്പും നടത്തി, അതേ സ്ഥലത്തു തിരികെയെത്തിക്കാനേ സർക്കാർ സംവിധാനങ്ങൾക്ക് കഴിയൂ. നായ്ക്കളെ അവ താമസിക്കുന്ന സ്ഥലത്ത് നിന്നും മാറ്റുന്നത് പോലും നിയമപരമായി അനുവദനീയമല്ല. വന്ധ്യംകരണം കൊണ്ടോ കുത്തിവെയ്പ്പ് കൊണ്ടോ മാത്രം നായ്ക്കളുടെ അക്രമസ്വഭാവം കുറയുമെന്നു വിശ്വസിക്കാനാവില്ല.

പിഞ്ചുകുഞ്ഞുങ്ങളുടെ ദാരുണമായ മരണം പോലും കേന്ദ്രത്തിന്റെ കണ്ണ് തുറപ്പിക്കാത്തത് ദൗർഭാഗ്യകരമാണ്. ശാസ്ത്രീയമായി തെരുവ് നായപ്രശ്നം പരിഹരിക്കാനുള്ള നിയമപരിഷ്ക്കരണം അടിയന്തിര പ്രാധാന്യത്തോടെ കൊണ്ടുവരണം എന്ന് വി ശിവദാസൻഎംപി ആവശ്യപ്പെട്ടു.

Previous Post

ബിപോർജോയ് ​ഗുജറാത്തിലേക്ക്: ജാഗ്രതാ നിർദേശം; വിമാനസർവീസുകൾ റദ്ദാക്കി

Next Post

കൈരളി റുവിയുടെ വേനൽമഴ സമ്മർ ക്യാമ്പ്

Related Posts

കർഷകർക്ക്‌-കിട്ടുന്നത്‌-വിപണിവിലയുടെ-മൂന്നിലൊന്ന്‌-മാത്രം-;-റിസർവ്‌-ബാങ്കിന്റെ-പഠന-റിപ്പോർട്ട്‌
INDIA

കർഷകർക്ക്‌ കിട്ടുന്നത്‌ വിപണിവിലയുടെ മൂന്നിലൊന്ന്‌ മാത്രം ; റിസർവ്‌ ബാങ്കിന്റെ പഠന റിപ്പോർട്ട്‌

October 8, 2024
73
മുഹമ്മദ്‌-സുബൈറിനെതിരെ-
യുപി-പൊലീസ്‌-കേസെടുത്തു
INDIA

മുഹമ്മദ്‌ സുബൈറിനെതിരെ 
യുപി പൊലീസ്‌ കേസെടുത്തു

October 8, 2024
85
പിഡിപിയുമായി-സഖ്യത്തിന്‌-തയ്യാറെന്ന്‌-
ഫാറൂഖ്‌-അബ്ദുള്ള
INDIA

പിഡിപിയുമായി സഖ്യത്തിന്‌ തയ്യാറെന്ന്‌ 
ഫാറൂഖ്‌ അബ്ദുള്ള

October 8, 2024
109
ലഡാക്കിന്-പൂർണ-സംസ്ഥാന-പദവി-;-വാങ്‌ചുക്കിന്-സിപിഐ-എം-പിന്തുണ
INDIA

ലഡാക്കിന് പൂർണ സംസ്ഥാന പദവി ; വാങ്‌ചുക്കിന് സിപിഐ എം പിന്തുണ

October 8, 2024
62
ഇടതുപക്ഷ-പാർടികളുടെ-നേതൃത്വത്തിൽ-യുദ്ധവിരുദ്ധദിനം-ആചരിച്ചു
INDIA

ഇടതുപക്ഷ പാർടികളുടെ നേതൃത്വത്തിൽ യുദ്ധവിരുദ്ധദിനം ആചരിച്ചു

October 8, 2024
57
ജനവിധി-ഭയന്ന്‌-ബിജെപി;-ജമ്മു-കശ്മീർ-നിയമസഭലേക്ക്-അംഗങ്ങളെ-നാമനിർദ്ദേശം-ചെയ്യാൻ-ഗവർണർക്ക്‌-അധികാരം-നൽകി-കേന്ദ്രം
INDIA

ജനവിധി ഭയന്ന്‌ ബിജെപി; ജമ്മു കശ്മീർ നിയമസഭലേക്ക് അംഗങ്ങളെ നാമനിർദ്ദേശം ചെയ്യാൻ ഗവർണർക്ക്‌ അധികാരം നൽകി കേന്ദ്രം

October 8, 2024
70
Next Post
കൈരളി-റുവിയുടെ-വേനൽമഴ-സമ്മർ-ക്യാമ്പ്

കൈരളി റുവിയുടെ വേനൽമഴ സമ്മർ ക്യാമ്പ്

Leave a Reply Cancel reply

Your email address will not be published. Required fields are marked *

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.