ലാഹോർ
കുറഞ്ഞ വിലയ്ക്ക് ഭൂമി തട്ടിയെടുത്തെന്ന പരാതിയിൽ പാകിസ്ഥാൻ മുൻ പ്രധാനമന്ത്രിയും പാകിസ്ഥാൻ തെഹ്രീക്ക് ഇൻസാഫിന്റെ തലവനുമായ ഇമ്രാൻ ഖാനെതിരെ അഴിമതി വിരുദ്ധ സേന കേസെടുത്തു. പഞ്ചാബ് പ്രവിശ്യയിൽ 625 ഏക്കർ ഭൂമി വഞ്ചനയിലൂടെ വാങ്ങിയെന്നതാണ് കേസിനാസ്പതമായ സംഭവം. ഇമ്രാന്റെ സഹോദരി ഉസ്മ, സഹോദരീ ഭർത്താവും മുൻ പഞ്ചാബ് മുഖ്യമന്ത്രിയുമായ ഉസ്മാൻ ബുസ്ദാർ എന്നിവരെയും പ്രതിചേർത്തിട്ടുണ്ട്. തങ്ങളുടെ രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ച് തദ്ദേശീയരിൽനിന്നും കുറഞ്ഞവിലയ്ക്ക് ഭൂമി തട്ടിയെടുത്തെന്നാണ് കേസ്. കഴിഞ്ഞവർഷം പ്രധാനമന്ത്രി പദവിയിൽനിന്നും പുറത്താക്കിയ ഇമ്രാന്റെ പേരിൽ ഇതോടെ 140 കേസായി.