കൊച്ചി > മഹാരാജാസ് കോളേജിലെ വ്യാജരേഖ കേസിൽ തൃക്കരിപ്പൂർ സ്വദേശി കെ വിദ്യ ഹൈക്കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ നൽകി. കേസിൽ നിരപരാധിയാണെന്ന് ജാമ്യാപേക്ഷയിൽ വിദ്യ പറയുന്നു.
വെള്ളിയാഴ്ചയാണ് ജാമ്യാപേക്ഷ നൽകിയത്. വിഷയത്തിൽ കോടതി പൊലീസിനോട് വിശദീകരണം തേടിയെന്നാണ് വിവരം. ജാമ്യാപേക്ഷ തിങ്കളാഴ്ച പരിഗണിക്കും.