Friday, March 13, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home NEWS KERALA

കാമ്പസുകളിൽ വിദ്യാർത്ഥി പ്രശ്‌ന പരിഹാരത്തിന് സമിതി രൂപീകരിക്കും: മന്ത്രി ആർ ബിന്ദു

by News Desk
June 9, 2023
in KERALA
0
കാമ്പസുകളിൽ-വിദ്യാർത്ഥി-പ്രശ്‌ന-പരിഹാരത്തിന്-സമിതി-രൂപീകരിക്കും:-മന്ത്രി-ആർ-ബിന്ദു
0
SHARES
0
VIEWS
Share on FacebookShare on TwitterShare on Whatsapp

തിരുവനന്തപുരം> കാമ്പസുകളിൽ വിദ്യാര്ത്ഥി പ്രശ്ന പരിഹാരത്തിന് സമിതി രൂപീകരിക്കുമെന്ന് മന്ത്രി ആർ ബിന്ദു. സമിതി ഒരു മാസത്തിനുള്ളില് നിലവില് വരുമെന്നും സ്വാശ്രയ വിദ്യാഭ്യാസസ്ഥാപനങ്ങളും ഇതിന്റെ പരിധിയില് വരുമെന്നും മന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞു.

കോളേജ് പ്രിന്സിപ്പാള് (സര്വ്വകലാശാലാ പഠനവിഭാഗങ്ങളിലാണെങ്കില് വകുപ്പ് മേധാവി) ചെയര്പേഴ്സണായാണ് സെല് നിലവില് വരിക. പ്രിന്സിപ്പല്/ സര്വ്വകലാശാലാ വകുപ്പ് മേധാവി ശുപാര്ശ ചെയ്യുന്ന രണ്ട് അധ്യാപകര് (ഒരാള് വനിത) സമിതിയിലുണ്ടാകും. കോളേജ് യൂണിയന് /ഡിപ്പാര്ട്മെന്റല് സ്റ്റുഡന്റസ് യൂണിയന് ചെയര്പേഴ്സണ്, വിദ്യാര്ത്ഥികളില് നിന്നും അവരാൾ തെരഞ്ഞെടുക്കപ്പെടുന്ന രണ്ടു പ്രതിനിധികള് (ഒരാള് വനിത), പ്രിന്സിപ്പല്/സര്വ്വകലാശാലാ വകുപ്പുമേധാവി നാമനിര്ദ്ദേശം ചെയ്യുന്ന ഭിന്നശേഷിവിഭാഗത്തില്നിന്നുള്ള വിദ്യാര്ത്ഥി, എസ്സി-എസ്ടി വിഭാഗത്തില്നിന്നുള്ള വിദ്യാര്ത്ഥി എന്നിവരും സമിതിയിലുണ്ടാകും. പുറമെ, പിടിഎ പ്രതിനിധി, സര്വ്വകലാശാലാ പ്രതിനിധിയായി സിന്ഡിക്കേറ്റ് നാമനിര്ദ്ദേശം ചെയ്യുന്ന അധ്യാപകന്/അദ്ധ്യാപിക എന്നിവരും ചേര്ന്നാണ് സെല്ലിന്റെ ഘടന.

വിദ്യാര്ത്ഥി പ്രതിനിധികള്ക്കും പിടിഎ പ്രതിനിധിക്കും, നാമനിര്ദ്ദേശം ചെയ്യപ്പെടുന്ന അധ്യാപകര്ക്കും ഒരുവര്ഷവും, സര്വ്വകലാശാലാ പ്രതിനിധികള്ക്ക് രണ്ട് വര്ഷവുമായിരിക്കും അംഗത്വകാലാവധി. സര്വ്വകലാശാലാ പ്രതിനിധികള് സ്ഥാപനത്തിന് പുറത്തുനിന്നുള്ളവരായിരിക്കും.

വിദ്യാര്ത്ഥികളില് നിന്ന് തെരഞ്ഞെടുക്കപ്പെടുന്ന പ്രതിനിധികളുടെ തെരഞ്ഞെടുപ്പ് കോളേജ് യൂണിയന് തെരഞ്ഞെടുപ്പിനോടൊപ്പം നടത്താനും ഉത്തരവിട്ടു. അടുത്ത പ്രതിനിധി വരുംവരെ അംഗങ്ങളായ വിദ്യാര്ത്ഥികള് തുടരും. ആവശ്യമായ ഘട്ടങ്ങളില് ചെയര്പേഴ്സണ് യോഗം വിളിക്കും. ആറ് അംഗങ്ങള് രേഖാമൂലം ആവശ്യപ്പെട്ടാലും ചെയര്പേഴ്സണ് യോഗം വിളിക്കണം. ഏഴംഗങ്ങളാണ് യോഗത്തിന്റെ ക്വാറം. ഭൂരിപക്ഷാടിസ്ഥാനത്തില് സെല് എടുക്കുന്ന തീരുമാനങ്ങള് നടപ്പിലാക്കാന് ചെയര്പേഴ്സണ് നിയമപരമായ ഉത്തരവാദിത്തമുണ്ടാകും. സെല് കണ്വീനറെ സമിതിക്ക് തെരഞ്ഞെടുക്കാം.

സമിതി അംഗങ്ങളുടെ പേരും ബന്ധപ്പെടേണ്ട നമ്പറും സ്ഥാപനത്തിന്റെ വെബ് സൈറ്റില് പ്രസിദ്ധീകരിക്കും. ഇത് സര്വ്വകലാശാലയെയും അറിയിക്കും. ലഭിക്കുന്ന പരാതിയും പരാതിയില് എടുക്കുന്ന തീരുമാനങ്ങളും സര്വ്വകലാശാലയില് അറിയിക്കും. ഇതിനായി എല്ലാ സര്വകലാശാലകളിലും ഒരു പ്രത്യേക ഓഫീസര്ക്ക് ചുമതല നല്കും.

സമിതിയുടെ അധികാരപരിധിയും വ്യക്തമായി നിശ്ചയിച്ചിട്ടുണ്ട്. സര്വ്വകലാശാലയുടെ/ കോളേജിന്റെ പ്രഖ്യാപിത മെറിറ്റ് അടിസ്ഥാനത്തിലുള്ള പ്രവേശന മാനദണ്ഡങ്ങള് പാലിക്കപ്പെടാത്തത്, സര്ട്ടിഫിക്കറ്റുകളോ രേഖകളോ അകാരണമായി തടഞ്ഞുവക്കുന്നതും നിഷേധിക്കുന്നതും, കോളേജ് നല്കുന്ന സേവനങ്ങള്ക്ക് പ്രഖ്യാപിതനയങ്ങള്ക്ക് വിരുദ്ധമായി അധികഫീസ് വാങ്ങുന്നത്, അടിസ്ഥാനസൗകര്യങ്ങളില് ഉള്ള കുറവുകള്, പരീക്ഷസംബന്ധമായ എല്ലാ വിധ പരാതികളും, ജാതിപരമോ ലിംഗപരമോ സാമൂഹ്യപരമോ മതപരമോ ഭിന്നശേഷിപരമോ ആയ വേര്തിരിവുകളുണ്ടാക്കല്, അധികാരികളില്നിന്നും അദ്ധ്യാപകരില്നിന്നും സഹവിദ്യാര്ത്ഥികളില്നിന്നും ജീവനക്കാരില്നിന്നുമുണ്ടാകുന്ന മാനസിക-ശാരീരികപീഡനങ്ങള്, ഏതെങ്കിലും തരത്തിലുള്ള ഇരവത്കരണം എന്നിവയിലെല്ലാം സ്ഥാപനത്തില് നിലവിലുള്ള സംവിധാനങ്ങളില്നിന്ന് നീതി ലഭിച്ചില്ലെങ്കില് വിദ്യാര്ത്ഥികള്ക്ക് ഈ സെല്ലില് പരാതിനല്കാം. സര്വകലാശാലാ നിയമങ്ങള് പ്രകാരം ലഭിക്കേണ്ട ക്ലാസുകളും ട്യൂട്ടോറിയലുകളും ലഭിക്കാത്ത സാഹചര്യവും സെല്ലിന്റെ പരിഗണനാ വിഷയമായിരിക്കും.

പരാതികള്ക്കുമേല് സര്വ്വകലാശാലാ തലത്തില് അപ്പീല് സംവിധാനം ഉണ്ടാകും. കോളേജുതല സമിതിയുടെ തീരുമാനത്തിന്മേല് ആക്ഷേപം വന്നാല് വിദ്യാര്ത്ഥികള്ക്ക് സര്വ്വകലാശാലാ അപ്പലേറ്റ് സമിതിയെയോ നിലവിലുള്ള ട്രൈബ്യൂണലിനേയോ സമീപിക്കാം. ഈ സമിതിയുടെ ഘടന താഴെപ്പറയും വിധമായിരിക്കും:

പ്രൊ-വൈസ് ചാന്സലര് (ചെയര്പേഴ്സണ്), വിദ്യാര്ത്ഥി വിഭാഗം ഡീന്/ഡയറക്ടര് (കണ്വീനര്), സിന്ഡിക്കേറ്റിന്റെ ഒരു പ്രതിനിധി, സിന്ഡിക്കേറ്റിലെ വിദ്യാര്ത്ഥി പ്രതിനിധി, സര്വ്വകലാശാലാ യൂണിയന് ചെയര്പേഴ്സണ്, സിന്ഡിക്കേറ്റ് നാമനിര്ദ്ദേശം ചെയ്യുന്ന മൂന്ന് അദ്ധ്യാപകര് (ഇതില് ഒരു വനിതയും എസ്സി-എസ്ടി വിഭാഗത്തില്നിന്നുള്ള ഒരു പ്രതിനിധിയും ഉണ്ടാവും), അസിസ്റ്റന്റ് രജിസ്ട്രാര് റാങ്കില് കുറയാത്ത ഒരു സര്വ്വകലാശാലാ ഉദ്യോഗസ്ഥന്. ഈ യോഗത്തിന്റെ ക്വാറം അഞ്ച് ആയിരിക്കും. ഈ സമിതിയുടെ തീരുമാനം അന്തിമമായിരിക്കും.

അത് ഉടനടി നടപ്പില് വരുത്തേണ്ട നിയമപരമായ ബാധ്യത ബന്ധപ്പെട്ട സ്ഥാപനങ്ങള്ക്കുണ്ടാകും. ഏതെങ്കിലും സ്ഥാപനം ഇതിനു വിരുദ്ധമായി പ്രവര്ത്തിച്ചാല് സര്വ്വകലാശാലകള്ക്ക് പരാതിയുടെ ഗൗരവമനുസരിച്ച് പിഴയീടാക്കാനും സ്ഥാപനത്തെ തുടര്ന്ന് കോഴ്സുകള് നടത്തുന്നതില്നിന്ന് വിലക്കുന്നതിനും സര്ക്കാര് ധനസഹായം പിന്വലിക്കുന്നതിനും അഫിലിയേഷന് റദ്ദാക്കുന്നതടക്കമുള്ള മറ്റു കര്ശന നടപടികള് കൈക്കൊള്ളുന്നതിനും ഉത്തരവില് വ്യവസ്ഥ ചെയ്തിട്ടുണ്ട്.

ക്യാമ്പസുകള്ക്കകത്ത് ജനാധിപത്യ അവകാശങ്ങള് സംരക്ഷിക്കുകയെന്നതില് സര്ക്കാരിന് പ്രതിജ്ഞാബദ്ധതയുണ്ട്. ക്യാമ്പസുകളിലെ തിരഞ്ഞെടുപ്പുകള് പല കോളേജുകളിലും പേരിനുമാത്രമാകുന്നുണ്ട്. ഇത് മാറണം. പരമാവധി സാധ്യമാകുന്ന ഇടങ്ങളിലൊക്കെ വിദ്യാര്ത്ഥി പ്രാതിനിധ്യം ഉറപ്പുവരുത്തും. പെണ്കുട്ടികള്, എസ്സി-എസ്ടി വിഭാഗങ്ങളില് നിന്നുമുള്ള വിദ്യാര്ത്ഥികള്, ഭിന്നശേഷി വിഭാഗങ്ങളില് നിന്നുള്ളവരുടെ പ്രാതിനിധ്യം പ്രത്യേകം ഉറപ്പാക്കും.

പരീക്ഷ സംബന്ധമായി നിരവധി പരാതികള് എപ്പോഴും ഉയരാറുണ്ട്. നിരന്തര മൂല്യനിര്ണ്ണയം വിദ്യാര്ത്ഥികളുടെ കഴിവിനെ വിലയിരുത്താനാണ് നടപ്പാക്കിയത്.എന്നാല്, ഇന്റേണല് മാര്ക്കെന്നത് വിദ്യാര്ത്ഥികളെ ഭീഷണിപ്പെടുത്താനും നിലക്കു നിര്ത്താനും ഉപയോഗിക്കുന്ന ദൗര്ഭാഗ്യകരമായ സാഹചര്യം എവിടെയും ഉണ്ടായിക്കൂടാ. ഇന്റേണല് മാര്ക്കിന് കൃത്യമായ മാനദണ്ഡം ഉറപ്പ് വരുത്താന് സര്വ്വകലാശാലകളോട് ആവശ്യപ്പെടും. ഇക്കാര്യത്തില് കൃത്യവിലോപം വരുത്തുന്നവര്ക്കെതിരെ നടപടി വേണ്ടി വരും. കോളേജ് നല്കുന്ന ഇന്റേണല് മാര്ക്കില് പരാതി ഉണ്ടെങ്കില് സമീപിക്കാനുള്ള സര്വ്വകലാശാല തല മോണിറ്ററിംഗ് സമിതിയെ ശക്തിപ്പെടുത്തുമെന്നും മന്ത്രി പറഞ്ഞു.

Previous Post

ദുരന്തം നടന്ന്‌ ഒരാഴ്‌ച; കാരണം അറിയാതെ റെയിൽവെ

Next Post

കെ എം ഷാജഹാന്റെ മാപ്പപേക്ഷ ഹൈക്കോടതി അംഗീകരിച്ചില്ല; വീണ്ടും സത്യവാങ്‌മൂലം നൽകണം, യുട്യൂബ്‌ ചാനലിലൂടെയും മാപ്പ്‌ പറയണം

Related Posts

എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും
KERALA

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
65
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ
KERALA

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
79
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌
KERALA

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
83
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന
KERALA

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
81
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ
KERALA

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
64
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി
KERALA

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
69
Next Post
കെ-എം-ഷാജഹാന്റെ-മാപ്പപേക്ഷ-ഹൈക്കോടതി-അംഗീകരിച്ചില്ല;-വീണ്ടും-സത്യവാങ്‌മൂലം-നൽകണം,-യുട്യൂബ്‌-ചാനലിലൂടെയും-മാപ്പ്‌-പറയണം

കെ എം ഷാജഹാന്റെ മാപ്പപേക്ഷ ഹൈക്കോടതി അംഗീകരിച്ചില്ല; വീണ്ടും സത്യവാങ്‌മൂലം നൽകണം, യുട്യൂബ്‌ ചാനലിലൂടെയും മാപ്പ്‌ പറയണം

Leave a Reply Cancel reply

Your email address will not be published. Required fields are marked *

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.