കുവൈത്ത് സിറ്റി > കേരള ആർട് ലവേഴ്സ് അസോസിയേഷൻ ഫഹാഹീൽ മേഖല കല കുവൈത്ത് ഞാറ്റുവേല 2023 നാടൻ പാട്ട് മത്സരം സംഘടിപ്പിച്ചു. കല കുവൈത്ത് ഫഹാഹീൽ മേഖല കമ്മറ്റിയുടെ നേതൃത്വത്തിൽ കല കുവൈത്തിലെ അംഗങ്ങൾക്കായി സംഘടിപ്പിച്ച പരിപാടിയിൽ വിവിധ മേഖലയിൽ നിന്നും 13 ടീമുകൾ പങ്കെടുത്തു.
നാടൻ പാട്ട് മത്സരത്തിൽ സീനിയർ വിഭാഗത്തിൽ ഫഹാഹീൽ മേഖലയിലെ കുഞ്ഞിപ്പെണ്ണ് ടീം (മംഗഫ് സൗത്ത് യൂണിറ്റ് ) ഒന്നാം സ്ഥാനവും ഫഹാഹീൽ മേഖലയിലെ ചിലമ്പ് ടീം (മംഗഫ് സെന്റ്രൽ യൂണിറ്റ് ) രണ്ടാംസ്ഥാനവും അബ്ബാസിയ മേഖലയിലെ ചൂട്ട് ടീം മൂന്നാം സ്ഥാനവും കരസ്ഥമാക്കി.
ജഡ്ജസ് സ്പെഷ്യൽ മെൻഷൻ ചെമ്പട ടീം ( ഫഹാഹീൽ സെൻട്രൽ & ഫഹാഹീൽ വെസ്റ്റ് യൂണിറ്റ് ) ജൂനിയർ വിഭാഗത്തിൽ ഗുൽമോഹർ ടീം (മംഗഫ് & മംഗഫ് ഈസ്റ്റ് യൂണിറ്റ് ) ഒന്നാം സ്ഥാനവും വാവരശ് പാട്ട്കൂട്ടം രണ്ടാംസ്ഥാനവും (മംഗഫ് & മംഗഫ് ഈസ്റ്റ് യൂണിറ്റ് ) വയൽകിളികൾ (ടീം ഫഹാഹീൽ ) മൂന്നാം സ്ഥാനവും കരസ്ഥമാക്കി.
ചിലമ്പ് ടീം (മംഗഫ് സെന്റ്രൽ യൂണിറ്റ്) ഓഡിയൻസ് പോൾ ട്രോഫിയും കരസ്ഥമാക്കി. വിജയികളായ ടീമുകൾക്ക് കേന്ദ്ര- മേഖല ഭാരവാഹികൾ സമ്മാനങ്ങൾ വിതരണം ചെയ്തു. മംഗഫ് അൽ- നജാദ് സ്കൂളിൽ വച്ച് ഫഹാഹീൽ മേഖല പ്രസിഡന്റ് സജിൻ മുരളിയുടെ അധ്യക്ഷതയിൽ നടന്ന പരിപാടി ലോക കേരള സഭാഗം ആർ നാഗനാഥൻ ഉദ്ഘാടനം ചെയ്തു.
കല കുവൈത്ത് ജനറൽ സെക്രട്ടറി രജീഷ് സി, പ്രസിഡന്റ് ശൈമേഷ് കെ കെ, മെട്രോ മെഡിക്കൽ ഗ്രൂപ്പ് ചെയർമാൻ ഹംസ പയ്യന്നൂർ എന്നിവർ ആശംസകൾ അറിയിച്ചു. മേഖലാ സെക്രട്ടറി ജ്യോതിഷ് പി ജി സ്വാഗതം പറഞ്ഞ ചടങ്ങിന് സ്വാഗതസംഘം ജനറൽ കൺവീനർ ദേവദാസ് നന്ദി പറഞ്ഞു. ഞാറ്റുവേല 2023 പരിപാടിയെ തുടർന്ന് പൊലിക നാടൻപാട്ട് കൂട്ടം ദ്യശ്യാവിഷ്കാര നാടൻപാട്ടുകൾ അവതരിപ്പിച്ചു.