ന്യൂഡല്‍ഹി> ഡല്‍ഹി സര്‍ക്കാരിന്റെ അധികാരം കവര്‍ന്നെടുക്കുന്നതിനായി കേന്ദ്രം കൊണ്ടുവന്ന ഓര്‍ഡിനന്‍സിനെ എതിര്‍ക്കുമെന്ന് സിപിഐ എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. ഓര്‍ഡിനന്‍സിനെതിരായ നീക്കത്തിൽ എഎപിയെ പിന്തുണക്കണമെന്നും യെച്ചൂരി പറഞ്ഞു. യെച്ചൂരി കെജരിവാള്‍ കൂടിക്കാഴ്ചയ്ക്ക് ശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു ഇരുവരും .ഡൽഹിയിൽ ഉദ്യോഗസ്ഥരെ നിയമിക്കുന്നതിനും സ്ഥലംമാറ്റുന്നതിനുമുള്ള അധികാരം ലെഫ്. ഗവർണർക്ക് നൽകിക്കൊണ്ടുള്ളതാണ് ഓർഡിനൻസ് .
എട്ട് വര്‍ഷത്തെ പോരാട്ടത്തിന് ശേഷമാണ് സുപ്രീംകോടതിയില്‍ നിന്നും വിധി ഉണ്ടായതെന്ന് കെജരിവാള്‍ പറഞ്ഞു. എന്നാൽ കേന്ദ്രം അത് ഓര്‍ഡിനന്‍സ് ഇറക്കി റദ്ദാക്കി. ഡല്‍ഹിയിലെ ജനങ്ങളെ അപമാനിക്കുന്നതായിരുന്നു ഈ നടപടി. പാര്‍ലമെന്റില്‍ ബില്‍ വരുമ്പോള്‍ തങ്ങള്‍ക്ക് പിന്തുണ തേടിയാണ് നേതാക്കളെ കാണുന്നതെന്നും കെജരിവാള്‍ വ്യക്തമാക്കി.
ഇത് കെജരിവാളിന്റെ വിഷയമല്ല. രാജ്യത്തെ ജനങ്ങളുടെ പ്രശ്നമാണ്. രാജ്യസഭയില്‍ എല്ലാ പാര്‍ടികളും ഒന്നിച്ച് ഓര്‍ഡിനന്‍സിനെ എതിര്‍ത്ത് ഒരു സന്ദേശം നല്‍കണം. ഈ വിഷയത്തിൽ സുപ്രീംകോടതിയേയും എഎപി സമീപിക്കുമെന്ന് കരുതുന്നു. വിഷയത്തിൽ മറ്റ് പാര്‍ട്ടികളോടും പിന്തുണയ്ക്കാന്‍ യെച്ചൂരി അഭ്യര്‍ഥിച്ചു.