ഭോപാല്
കുനോ ദേശീയോദ്യാനത്തില് പിറന്ന 2 ചീറ്റക്കുഞ്ഞുങ്ങള്കൂടി ചത്തു. നമീബിയയില് നിന്നെത്തിച്ച ജ്വാല എന്ന പെണ്ചീറ്റയുടെ രണ്ടു മാസം പ്രായമായ കുട്ടികളാണ് ചത്തത്. നാല് കുഞ്ഞുങ്ങള്ക്ക് ജന്മം നല്കിയ ജ്വാലയുടെ മറ്റൊരു കുട്ടി രണ്ടുദിവസം മുമ്പാണ് ചത്തത്. നിര്ജലീകരണവും പോഷകാഹാരക്കുറവുമാണ് മരണകാരണമെന്നാണ് വിശദീകരണം
നേരത്തെ, കുനോയിലെ മൂന്ന് വലിയ ചീറ്റകളും ചത്തിരുന്നു. നമീബിയയില് നിന്നും കൂനോയിലേക്ക് സെപ്തംബറില് എട്ട് ചീറ്റകളെയാണ് കൊണ്ടുവന്നത്. ഫെബ്രുവരിയില് ദക്ഷിണാഫ്രിക്കയില് നിന്ന് 12ചീറ്റകളെ കൂടി കൊണ്ടുവന്നു. ദേശീയോദ്യാനത്തില് ചീറ്റകളെ പരിപാലിക്കുന്നത് ശാസ്ത്രീയരീതിയില് അല്ല എന്ന വിമര്ശം ശക്തമാണ്.